Tuesday 23 January 2024 11:52 AM IST : By സ്വന്തം ലേഖകൻ

കൂടുതൽ മെലിഞ്ഞ്, പുത്തന്‍ മേക്കോവറില്‍...റിമിയുടെ മിറർ സെൽഫി ആഘോഷമാക്കി ആരാധകർ

rimi-tomy

കൂടുതൽ മെലിഞ്ഞ്, പുത്തന്‍ മേക്കോവറിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായികയും അവതാരകയുമായ റിമി ടോമി. റിമിയുടെ ഈ മിറർ സെൽഫി ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ജിമ്മിൽ നിന്നുള്ള തന്റെ ചില ചിത്രങ്ങളും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്. വർക്കൗട്ടിനിടെ പകർത്തിയതാണിവ. അടുത്ത കാലത്താണ് മുടങ്ങിക്കിടന്ന തന്റെ ജിം വർക്കൗട്ട് റിമി വീണ്ടും തുടങ്ങിയത്.