Tuesday 04 May 2021 10:27 AM IST : By സ്വന്തം ലേഖകൻ

കടൽതീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തൂ...! ചിത്രങ്ങൾ പങ്കുവച്ച് സാനിയ

saniya

മാലിദ്വീപിൽ അവധിക്കാലം ആഘോഷമാക്കുന്നതിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് യുവനായിക സാനിയ ഇയ്യപ്പൻ. അടുത്തിടെയായി മാലിദ്വീപിൽ നിന്നുള്ള ധാരാളം ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

കടൽതീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തൂവെന്നാണ് സാനിയ പുതിയ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ചങ്കി മാത്യുവാണ് ചിത്രം പകർത്തിയിരിക്കുന്നത്.

തന്റെ 19-ാം ജന്മദിനം ആഘോഷിക്കാനാണ് സാനിയ മാലിദ്വീപിൽ എത്തിയത്.