മകൾ മെഹറിന്റെ ചോറൂൺ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് യുവനടൻ സിജു വിൽസൺ. ഭാര്യ ശ്രുതിക്കും മകൾക്കുമൊപ്പമുള്ള സിജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ശ്രദ്ധേയമാണ്.
വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ആണ് സിജുവിന്റെ പുതിയ ചിത്രം. ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നേരം, പ്രേമം , ഹാപ്പി വെഡ്ഡിങ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആദി, വാസന്തി എന്നിവയാണ് സിജു അഭിനയിച്ച പ്രധാന ചിത്രങ്ങൾ.