Monday 11 October 2021 12:44 PM IST : By സ്വന്തം ലേഖകൻ

വാവ ദേ ഇവിടെ....പൊന്നോമനയ്ക്ക് അച്ഛന്റെ മുത്തം...: ക്യൂട്ട് വിഡിയോ പങ്കുവച്ച് സൗഭാഗ്യ

sowbhagya

സോഷ്യൽ മീഡിയയിലെ പ്രിയതാരദമ്പതികളായ സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ്. ഇതിന്റെ ചിത്രങ്ങൾ സൗഭാഗ്യ പങ്കുവച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ, ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങളും വിഡിയോസും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ നർത്തകിയാണ്. അർജുൻ നർത്തകനും നടനുമാണ്.