Saturday 13 January 2024 11:12 AM IST : By സ്വന്തം ലേഖകൻ

സന്തോഷത്തിരയിൽ താരകുടുംബം...ഭാഗ്യയുടെ സംഗീത്, ഹൽദി ചടങ്ങുകൾ ആഘോഷമാക്കി കുടുംബം

sureshgopi

മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായുള്ള സംഗീത്, ഹൽദി ചടങ്ങുകൾ ആഘോഷമാക്കി പ്രിയപ്പെട്ടവർ. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മകൾക്കൊപ്പം പോസ് ചെയ്യുന്ന സുരേഷ് ഗോപിയേയും ഭാര്യ രാധികയേയും ചടങ്ങിന്റെ വിഡിയോയിൽ കാണാം.

ജനുവരി 17നാണ് ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടക്കുന്ന വിവാഹത്തിനു പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും.

ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്.