Saturday 23 March 2024 11:10 AM IST : By സ്വന്തം ലേഖകൻ

എന്റെ ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്...പ്രിയപ്പെട്ടവന് പിറന്നാൾ മധുരം

swasika

ഭർത്താവും നടനുമായ പ്രേം ജേക്കബിന് ജൻമദിനാശംസകൾ നേർന്ന് നടി സ്വാസിക വിജയ്. തങ്ങളുടെ വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം.

‌‘എന്റെ ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍’ എന്നാണ് പ്രേമിനൊപ്പമുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.

ടെലിവിഷന്‍ താരവും മോഡലുമാണ് പ്രേം ജേക്കബ്. ഈ വര്‍ഷം ആദ്യമാണ് വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവച്ചത്.