Monday 18 March 2024 11:16 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധം’: ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ

tovino-thomas

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് നടന്‍ ടൊവിനോ തോമസ്.

താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്‌വിഇഇപി) അംബാസഡർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

‘എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ, ഞാൻ കേരള തിരെഞ്ഞെടുപ്പ് കമ്മിഷന്റെ SVEEP (Systematic Voters Education and Electoral Participation )അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.

ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’. – ടൊവിനോ സോഷ്യൽ മീ‍ഡിയയിൽ കുറിച്ചു.