Tuesday 07 May 2024 02:39 PM IST : By സ്വന്തം ലേഖകൻ

മാസ് അട്ടഹാസം ലോഡിങ്...‘ടർബോ’ റിലീസിനൊരുങ്ങുന്നു

turbo

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ മെയ് 23ന് തിയറ്ററുകളിലെത്തും. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ഈ മാസ് ആക്ഷൻ- കോമഡി ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗ്ഗീസിന്റെതാണ്. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ.