Saturday 13 April 2024 02:29 PM IST : By സ്വന്തം ലേഖകൻ

വിജയത്തേരിലേറി പെരുന്നാൾ–വിഷു റിലീസുകൾ, ആദ്യദിന കലക്ഷൻ റിപ്പോർട്ടുകൾ ഇങ്ങനെ

vishu-movies

പ്രേക്ഷക പ്രീതിയിലും കലക്ഷനിലും വലിയ നേട്ടമുണ്ടാക്കി മലയാള സിനിമയിലെ പെരുന്നാൾ–വിഷു റിലീസുകൾ. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ വർഷങ്ങൾക്കു ശേഷം, ആവേശം, ജയ് ഗണേശ് എന്നീ ചിത്രങ്ങൾ വിജയത്തേരിലേറിയാണ് കുതിയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ആടുജീവിതവും കട്ടയ്ക്ക് കട്ട നിൽക്കുന്നുണ്ട്.

ആവേശവും വർഷങ്ങൾക്കു േശഷവും ആഗോള ബോക്സ്ഓഫിസിൽ പത്ത് കോടി കലക്‌ഷനാണ് ആദ്യ ദിനം നേടിയത്.

ആവേശം: കേരള കലക്‌ഷന്‍‍: 3.5 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ: 0.75 കോടി, ഓവർസീസ്: 6.32 കോടി, ആകെ കലക്‌ഷൻ: 10.57 കോടി

വർഷങ്ങൾക്കു ശേഷം: കേരള: 3 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ: 0.62 കോടി, ഓവർസീസ്: 6.54 കോടി, ആകെ കലക്‌ഷൻ: 10.16 കോടി

ജയ് ഗണേശ് 50 ലക്ഷമാണ് ആദ്യ ദിനം നേടിയത്.

ഒപ്പം നൂറു കോടി പിന്നിട്ട മഞ്ഞുമ്മൽ ബോയ്സും ആടുജീവിതവും ആഗോള ബോക്സ്ഓഫിസിൽ കലക്‌ഷനിൽ കുതിക്കുകയാണ്.