Saturday 27 January 2024 03:46 PM IST : By സ്വന്തം ലേഖകൻ

നിഗൂഢതകൾ സമ്മാനിക്കുന്ന സംഗീത വിരുന്ന്: ‘ഭ്രമയുഗം’ സൗണ്ട്ട്രാക്ക് എത്തി

bramayugam

മമ്മൂട്ടിയെയും അർജുൻ അശോകനെയും പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ത്തിന്റെ സൗണ്ട്ട്രാക്ക് എത്തി.

തീം ഉൾപ്പടെ ആറ് ട്രാക്കുകളാണ് സിനിമയിൽ ഉള്ളത്. നിഗൂഢതകൾ സമ്മാനിക്കുന്ന തരത്തിലുള്ളതാണ് ഓരോ പാട്ടുകളും.

ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്സ് എന്നിവരാണ് രചയിതാക്കൾ. ക്രിസ്റ്റോ സേവ്യർ, അഥീന, സായന്ത് എസ് എന്നിവർ ഗാനങ്ങൾ ആലപിച്ചിപിക്കുന്നു.

ഭ്രമയുഗം ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തും.