Thursday 01 February 2024 09:22 AM IST : By സ്വന്തം ലേഖകൻ

വിവാഹ ആഘോഷങ്ങളുടെ കാഴ്ചകളുമായി ‘കണ്ടേ ഞാൻ ആകാശത്ത്’: വിഡിയോ ഗാനം എത്തി

once-up-on-a-time-in-kochi

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ അഭിനേതാക്കളായ നമിത പ്രമോദും ദിലീപും ചേർന്ന് പാട്ടിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ കാഴ്ചകളാണ് ‘കണ്ടേ ഞാൻ ആകാശത്ത്’ എന്നു തുടങ്ങുന്ന പാട്ടിൽ കാണുക. ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധായകൻ. സുഹൈൽ കോയയാണ് വരികൾ കുറിച്ചിരിക്കുന്നത്. ഹിഷാം, നാദിർഷ, മുഹമ്മദ് അനസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.

സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനായെത്തുന്ന ചിത്രമാണ് ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഫെബ്രുവരി 23ന് ചിത്രം പ്രദർശനത്തിനെത്തും.