Friday 15 March 2024 11:10 AM IST : By സ്വന്തം ലേഖകൻ

മനോഹരം ഈ കൊഞ്ചിപ്പറച്ചിൽ...റിമി പങ്കുവച്ച കുട്ടിമാണിയുടെ പുതിയ വിഡിയോ വൈറൽ

rimi-tomy

മലയാളത്തിന്റെ പ്രിയഗായിക റിമി ടോമിയുടെ സഹോദര പുത്രി കുട്ടിമാണി ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. ഇടയ്ക്കിടെ കുട്ടിമാണിയുടെ വിഡിയോയും ചിത്രങ്ങളും റിമി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, റിമി പങ്കുവച്ച കുട്ടിമാണിയുടെ പുതിയ വിഡിയോയാണ് വൈറൽ.

വിഡിയോ ആരംഭിക്കുന്നത് കുട്ടിമണിയുടെ വണ്‍, ടു, ത്രീയില്‍ ആണ്. ശേഷം എബിസിഡിയും തുടര്‍ന്ന് ജനഗണമനയും. കൂടാതെ പ്രസംഗം ആരംഭിക്കുന്നതിനു മുമ്പുളള ആമുഖം എങ്ങനെ എന്ന റിമിയുടെ ചോദ്യത്തിനും കുട്ടിമണി ഉത്തരം നല്‍കുന്നു. തലകുനിച്ചു കൈകള്‍ കൂപ്പിയുളള ഒരു നമസ്‌കാരത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.