Monday 26 December 2022 02:46 PM IST : By സ്വന്തം ലേഖകൻ

‘യു ആര്‍ എ സൂപ്പര്‍സ്റ്റാര്‍’; പാലത്തിലൂടെ നടക്കാന്‍ ഭയന്ന പാപ്പുവിനെ പ്രോത്സാഹിപ്പിച്ച് അമൃത സുരേഷ്, കയ്യടിച്ച് ആരാധകര്‍

amritha-dddddd

കൂര്‍ഗിലെ റിസോര്‍ട്ടില്‍ മകള്‍ പാപ്പുവിനൊപ്പം അവധിക്കാലം ആഘോഷിച്ച് ഗായിക അമൃത സുരേഷ്. മകള്‍ക്കൊപ്പമുള്ള സാഹസിക വിഡിയോയും അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഉയരത്തില്‍ കെട്ടിയിട്ട പാലത്തിനു മുകളിലൂടെ നടക്കാന്‍ പേടിച്ചുനില്‍ക്കുന്ന മകളെ, ‘യു ആര്‍ എ സൂപ്പര്‍സ്റ്റാര്‍’ എന്നുപറഞ്ഞ് അമൃത പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. ഇതുകണ്ട് അമൃതയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ കമന്റുകള്‍ ഇട്ടു. കൂര്‍ഗിലെ ആദ്യത്തെ ലക്ഷ്വറി റിസോര്‍ട്ടാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോ കാണാം.. 

Tags:
  • Movies