Thursday 21 March 2024 11:48 AM IST : By സ്വന്തം ലേഖകൻ

പ്രിയഗായകന്റെ പാട്ടു കേട്ട് ആവേശം കൊണ്ടു തുള്ളിച്ചാടി സുചിത്ര മോഹൻലാല്‍: വിഡിയോ വൈറൽ

suchithra

മലയാള സിനിമയുടെ സൂപ്പർതാരം മോഹൻലാലിന്റെ ഭാര്യ സുചിത്ര മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ, ഇഷ്ടഗായകന്റെ സംഗീതപരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹൻലാലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍.

ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാനാണ് സുചിത്ര എത്തിയത്.

കൗമാരകാലം മുതല്‍ സുചിത്രയുടെ ആരാധനാപാത്രമാണ് സ്റ്റിവാർട്ട്. സ്റ്റിവാർട്ട് പാടുന്നതുകേട്ട് മതിമറന്ന് ആവേശം കൊള്ളുകയാണ് സുചിത്ര.

മോഹൻലാൽ – സുചിത്ര ദമ്പതികളുടെ മകൾ വിസ്മയയാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാർട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവർക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്’, വിഡിയോയ്ക്കൊപ്പം വിസ്മയ കുറിച്ചു.