Friday 26 November 2021 02:35 PM IST : By സ്വന്തം ലേഖകൻ

തിരിച്ചറിവുകളുടെ തെളിച്ചവും പ്രണയത്തിന്റെ നിറങ്ങളുമായി ‘വെയിൽചുരങ്ങളിൽ..’; ശ്രദ്ധേയമായി ഗാനം (വിഡിയോ)

malakhhh4555667999

തിരിച്ചറിവുകളുടെ തെളിച്ചവും പ്രണയത്തിന്റെ നിറങ്ങളുമായെത്തിയ ഗാനം ജനശ്രദ്ധ നേടുന്നു. ജയേഷ് നെത്തല്ലൂർ രചിച്ച് പ്രശാന്ത് മണിമല സംവിധാനം ചെയ്ത 'മാലാഖ' എന്ന ഷോർട്ട് ഫിലിമിലേതാണ് 'വെയിൽചുരങ്ങളിൽ' എന്നു തുടങ്ങുന്ന ഗാനം. വിവേക് കെ. ആറിന്റെ വരികൾക്ക് സംഗീതമൊരുക്കിയത് അർജുൻ വി അക്ഷയ ആണ്. അർജുനും മേഘ തമ്പാനും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

ജയേഷ് നെത്തല്ലൂർ, ക്രിസ്റ്റി ബിന്നെറ്റ്, സനീഷ് സദാനന്ദൻ എന്നിവരാണ് മാലാഖയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സഹാനുഭൂതിയുടെയും കരുണയുടെയും ആൾരൂപങ്ങളായ ഭൂമിയിലെ മാലാഖമാർക്ക്, ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് ആദരമായാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയത്.

കറുകച്ചാലിലെ നെത്തല്ലൂർ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നിറഞ്ഞ സദസ്സിനു മുന്നിൽ പ്രീമിയർ നടത്തിയ ഈ ഹ്രസ്വചിത്രത്തിന് ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിലും വലിയ ജനപ്രീതി ലഭിച്ചു. വിഡിയോ ഗാനം കാണാം.. 

Tags:
  • Movies