Friday 22 December 2023 02:42 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ ഓർഗൻസ സാരിയില്‍ അതിസുന്ദരിയായി ആലിയ ഭട്ട്; ചര്‍ച്ചയായി വെറൈറ്റി ഹെയർസ്റ്റൈല്‍, ചിത്രങ്ങള്‍

alia-yellow-saree21

മഞ്ഞ ഓർഗൻസ സാരിയില്‍ അതിസുന്ദരിയായി ബോളിവുഡ് താരറാണി ആലിയ ഭട്ട്. താരത്തിന്റെ സാരി ലുക്ക് ആരാധകരുടെ മനം കവർന്നു. മുംബൈയിൽ നടന്ന സുഹൃത്തിന്റെ വിവാഹ ചടങ്ങിലാണ് സാരിയില്‍ ആലിയ എത്തിയത്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന സാരിയുടെ ബോർഡറിൽ ത്രെഡ് വർക്കുകൾ നൽകിയിട്ടുണ്ട്. ചെറിയ പക്ഷികൾ, ഇലകൾ, പൂക്കൾ എന്നീ ഡിസൈനുകളാണ് സാരിയില്‍ നൽകിയത്. മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തത്.

aliya-yellow3444

ആലിയയുടെ ഫാഷൻ സെൻസ് മാത്രമല്ല, ഹെയർ സ്റ്റൈലും ആരാധകരുടെ കയ്യടി നേടി. രണ്ടു ഭാഗത്തായി പിന്നിയിട്ട മുടികൾ റിബൺ കൊണ്ട് കെട്ടിയാണ് ഹെയർസ്റ്റൈൽ പൂർത്തിയാക്കിയത്. മിനിമല്‍ മേക്കപ്പിലാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി പേർ കമന്റുമായി എത്തി.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion