Saturday 11 August 2018 02:50 PM IST : By സ്വന്തം ലേഖകൻ

മടിസാര്‍ കട്ടീണ്ട് വന്താളെ മഹാറാണി... തമിഴ്നാട് ശൈലിയില്‍ സാരിയുടുക്കാന്‍ പഠിക്കണ്ടേ! വിഡിയോ

madisaru-saree

മടിസാര്‍ സാരി ഉടുത്തുവരുന്ന തമിഴ്നാട് ബ്രാഹ്മിൺ സ്ത്രീകളെ കണ്ടിട്ടുണ്ടോ? സാധാരണ സ്ത്രീകള്‍ സാരി ഉടുക്കുന്നതു പോലെയല്ല ഇവരുടെ രീതി. താഴെ ഭാഗത്ത് ഞൊറിഞ്ഞു ഉടുക്കുന്നതിനു പകരം പാന്‍റ്സ് ധരിച്ച പോലെയായിരിക്കും. വ്യത്യസ്തമായ ഈ രീതിയില്‍ സാരിയുടുക്കാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടാണ്. ഇന്ന് തമിഴ്നാട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ (പാട്ടികള്‍) മാത്രമാണ് മടിസാര്‍ സാരി ഉടുക്കാറുള്ളത്. പുതു തലമുറയെ മടിസാര്‍ സാരി ഉടുക്കാന്‍ പഠിപ്പിക്കുന്ന വിഡിയോയാണ് ചുവടെ നല്‍കിയിരിക്കുന്നത്.