Tuesday 30 April 2019 05:16 PM IST : By സ്വന്തം ലേഖകൻ

പത്തരമാറ്റിൽ ‘പ്രൈഡ് ഓഫ് കേരള’; ആദ്യമായി റാംപ് വോക്ക് ചെയ്ത് മഞ്ജു വാരിയർ!

manju-fashion-week

കൊച്ചി ലുലു ഫാഷൻ വീക്കിന്റെ ‘പ്രൈഡ് ഓഫ് കേരള’ പുരസ്കാരം സ്വന്തമാക്കി മഞ്ജു വാരിയർ. ഒപ്പം ആദ്യമായി താരത്തിന്റെ ഫാഷൻ റാംപ് വോക്കും നടന്നു. നിറപുഞ്ചിരിയോടെ മനോഹരമായ സാരിയിൽ എത്തിയ മഞ്ജു ആരാധകരുടെ കയ്യടി നേടി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ലുലു മാളിൽ നടക്കുന്ന ഫാഷൻ വീക്കിന്റെ ഭാഗമായാണു മഞ്ജുവിന് അവാർഡ് നൽകിയത്. സംവിധായകൻ കമൽ പുരസ്കാരം നൽകി.  മമ്ത മോഹൻദാസ് സ്റ്റെൽ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരത്തിനും കാളിദാസ് ജയറാം  യൂത്ത് ഐക്കൺ പുരസ്കാരത്തിനും അർഹരായി. തെലുങ്ക് നടൻ അല്ലു അർജുനന്റെ സഹോദരനും നടനുമായ അല്ലു സിരീഷിനെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

സിനിമ താരങ്ങളായ ഐശ്വര്യ ലക്ഷ്മി, രമേഷ് പിഷാരാടി, ലെന, നേഹ സക്സേന, സാനിയ ഇയ്യപ്പൻ, സഞ്ജു ശിവറാം അനീക സുരേന്ദ്രൻ, സംഗീത സംവിധായകൻ ഗോപി സുന്ദർ, ഗായിക അഭയ ഹിരൺമയി അവാർഡുകൾ വിതരണം ചെയ്തു. ലുലു ഗ്രൂപ്പ് കമേഴ്സ്യൽ മാനേജർ സാദിക് കാസിം, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ്, റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, റീട്ടെയിൽ ബയിങ് ഹെഡ് ദാസ് ദാമോദരൻ, മിഡീയ കോർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ പങ്കെടുത്തു.