Friday 29 December 2023 04:51 PM IST : By സ്വന്തം ലേഖകൻ

‘60 കഥാപാത്രങ്ങളെ സ്വർണ്ണനൂലിൽ നെയ്തെടുത്ത സാരി’: നെപ്പോളിയന്റെ അറുപതാം പിറന്നാളിന് സർപ്രൈസുമായി ഭാര്യ

napoleon-silkk441

നടൻ നെപ്പോളിയന്റെ അറുപതാം പിറന്നാളിന് വലിയ സർപ്രൈസുമായി ഭാര്യ ജയസുധ. നെപ്പോളിയൻ അനശ്വരമാക്കിയ 60 കഥാപാത്രങ്ങളുടെ രൂപവും പേരുകളും സ്വർണ നൂലിൽ നെയ്തെടുത്ത സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. ഇയ്‌ല സിൽക്ക് ആണ് ഗോൾഡ് ജെറി വർക്കിലുള്ള സാരി ഡിസൈൻ ചെയ്തത്. നെപ്പോളിയനും ഭാര്യയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ഇയ്‌ല സിൽക്ക് പുറത്തുവിട്ട സാരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പ്യുവർ ഗോൾഡ് ജെറി വർക്കിലാണ് സാരി നെയ്തിരിക്കുന്നത്. അറുപതു കഥാപാത്രങ്ങളുടെ മുഖം, അവരുടെ പേരുകളും സിനിമയുടെ പേരും ഉൾപ്പെടെയാണ് സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന്റെ പിറന്നാളിനു അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഹിറ്റ് കഥാപാത്രങ്ങൾ കൂടി ആഘോഷിക്കണമെന്ന ഭാര്യയുടെ ആഗ്രഹപ്രകാരമാണ് സാരി നെയ്തതെന്നു ഇയ്‌ല ഡിസൈൻസ് പറയുന്നു. 

napoleon-silkk1

നെപ്പോളിയൻ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. 14 വർഷം മുൻപ് മകൻ ധനുഷിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് നെപ്പോളിയനും കുടുംബവും അമേരിക്കയിലെത്തിയത്. യുഎസില്‍ വീട് വാങ്ങി സ്ഥിര താമസമാക്കുകയായിരുന്നു. ധനുഷ് മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനാണ്. യുഎസില്‍ 300 ഏക്കർ വരുന്ന കൃഷിയിടത്തിൽ പച്ചക്കറിക്കൃഷിയും പശു ഫാമും വൈൻ ഉൽപാദനവുമൊക്കെയായി ആഡംബര ജീവിതം നയിക്കുകയാണ് താരം.

Tags:
  • Celebrity Fashion
  • Fashion