Thursday 07 March 2024 03:33 PM IST : By സ്വന്തം ലേഖകൻ

‘എല്ലിനും പല്ലിനും ഗുണകരം, ഗ്യാസ്ട്രബിൾ, മലബന്ധം എന്നിവ അകറ്റും’; തൈരിന്റെ ആരോഗ്യഗുണങ്ങൾ അറിയാം

curd-bebetyuuj

പതിവായി തൈര് കഴിക്കുന്നത് ആരോഗ്യത്തിനു പലവിധ ഗുണങ്ങൾ നൽകും. 

∙ തൈരിൽ അടങ്ങിയിട്ടുള്ള കാത്സ്യം എല്ലിനും പല്ലിനും ഗുണകരമാണ്. ചർമത്തിന്റെ ആരോഗ്യത്തിനു വേണ്ട വൈറ്റമിൻസും തൈരിലുണ്ട്.

∙ പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയ തൈര് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തും. ദഹനം സുഗമമാകുമ്പോൾ പോഷകങ്ങൾ ശരിയായി ആ ഗീരണം ചെയ്യപ്പെടുകയും അതുവഴി പൊതുവായുള്ള ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

ഗ്യാസ്ട്രബിൾ, മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും തൈര് സഹായിക്കും.

∙ രക്തസമ്മർദം സന്തുലിതമായി നിലനിർത്താൻ തൈര് സഹായിക്കും. ഹൃദയാരോഗ്യം കാക്കും.

∙ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും  തൈര് വളരെ ഗുണകരമാണ്.

∙ സ്ത്രീകളെ  അലട്ടുന്ന യോനിയിലെ അണുബാധ അകറ്റാനും  വരാതിരിക്കാനും തൈര് ആഹാരശീലത്തില്‍ ഉൾപ്പെടുത്തിയാൽ മതി.

∙ തൈരിൽ ധാരാളമായി പ്രോട്ടീൻ ഉണ്ട്. കോശങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷികമായ പ്രോട്ടീൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമാണ്.

∙ അധികം പുളിയും തണുപ്പുമില്ലാത്ത തൈര് കഴിക്കുന്നതാണു നല്ലത്. അളവ് അധികമാകാതെയും ശ്രദ്ധിക്കണം. 

സൗന്ദര്യത്തിനു കൂട്ടായി തൈര് 

∙ തൈരും തക്കാളിനീരും തുല്യ അളവിൽ യോജിപ്പിച്ചു തയാറാക്കിയ ഫെയ്സ് പാക്ക് മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകുക. മുഖത്തെ കരുവാളിപ്പ് അകലാനും ചർമസുഷിരങ്ങൾ ചുരുങ്ങാനും സഹായിക്കും.

∙ ഒരു ചെറിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചതിലേക്ക് ഒ രു വലിയ സ്പൂൺ തൈരു ചേർത്തിളക്കുക. ഈ പാക്ക് മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്തശേഷം ഉ ണങ്ങുംവരെ കാത്തിരിക്കുക. ഇനി കഴുകാം. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ അകലും.

∙ ഒരു വലിയ സ്പൂൺ തൈരും ഒ രു ചെറിയ സ്പൂൺ ഓട്സും യോജിപ്പിച്ചു രണ്ടു മിനിറ്റ് വയ്ക്കുക. ഇ തു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. മൃതകോശങ്ങൾ അകറ്റാനും മുഖക്കുരു അകലാനും നല്ല ഫെയ്സ് പാക്കാണിത്.

∙ ഒരു വലിയ സ്പൂൺ തൈരും അര വലിയ സ്പൂൺ തേനും കൂട്ടി യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം മുഖം കഴുകുക. വരണ്ട ചർമക്കാർക്ക് യോജിച്ച പാക്ക് ആണിത്. ചർമം മൃദുവാകും, പാടുകൾ മങ്ങും.

കട്ടത്തൈര് വീട്ടിലുണ്ടാക്കാൻ

∙ അര ലീറ്റർ പാൽ ഇളക്കി കാച്ചിയെ ടുക്കുക. തിളച്ച ശേഷവും ഒരു മി നിറ്റ് കൂടി അടുപ്പത്തു വച്ചു ഇളക്കി യശേഷം വാങ്ങി ചൂടാറ്റാം. തൈര് ഉ റ കൂടാൻ വയ്ക്കുന്ന പാത്രത്തിൽ ഒ രു വലിയ സ്പൂൺ തൈര് ചേർത്തശേഷം ഇളംചൂടുള്ള പാലില്‍ നിന്ന് അൽപം ചേർത്തിളക്കുക. ബാക്കി പാൽ കൂടി ചേർത്തിളക്കി പാത്രം മൂടി അനക്കാതെ മാറ്റി വയ്ക്കുക. 10–12 മണിക്കൂറിനുള്ളിൽ കട്ടത്തൈര് റെഡി.

∙ ഉറയില്ലാതെയും തൈരുണ്ടാക്കാം. കാച്ചിയെടുത്ത ഇളം ചൂടുള്ള ഒരു കപ്പ് പാലിൽ തണ്ടോടു കൂടി രണ്ടു പച്ചമുളകോ, വറ്റൽമുളകോ ചേ ർത്തു മൂടി അനക്കാതെ മാറ്റി വ യ്ക്കുക.

∙ തൈരുണ്ടാക്കാൻ എപ്പോഴും ഒരേ തൈരിൽ നിന്നുള്ള ഉറ ഉപയോഗിക്കരുത്. ഇടയ്ക്കിടെ പു തിയ തൈര് ഉറയൊഴിക്കാൻ ഉപയോഗിക്കുക.

∙ ഉറയൊഴിക്കുന്ന പാലിൽ അര ലീറ്റർ പാലിന് ഒരു വലിയ സ്പൂൺ അളവിൽ പാൽപൊടി ചേർത്തിളക്കിയശേഷം ഉറയൊഴിക്കുക.  കട്ടത്തൈര് കിട്ടും. തണ്ടോടു കൂടിയ ഒരു പച്ചമുളക് രണ്ടായി പിളർന്നു ചേർത്താലും മതി.

Tags:
  • Health Tips
  • Glam Up