Wednesday 20 December 2023 04:18 PM IST : By സ്വന്തം ലേഖകൻ

ആര്‍ത്തവത്തിന്റെ കഠിനവേദന ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചു; പതിനാറുകാരിക്ക് ദാരുണാന്ത്യം

lylakhan667

ആര്‍ത്തവത്തിന്റെ കഠിന വേദന ഒഴിവാക്കാന്‍ കൂട്ടുകാരുടെ നിര്‍ദേശപ്രകാരം ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം. യുകെയിലെ കോളജ് വിദ്യാര്‍ഥിനിയായ ലൈല ഖാനാണ് മരണപ്പെട്ടത്. നവംബര്‍ 25നാണ് ലൈല ഗുളിക കഴിച്ചത്. ഡിസംബര്‍ അഞ്ചായതോടെ ലൈലയ്ക്ക് കടുത്ത തലവേദന തുടങ്ങി. പിറകെ ഛര്‍ദിച്ച് അവശയാവുകയായിരുന്നു. 

ഓരോ അരമണിക്കൂറിലും ഛര്‍ദിക്കാന്‍ തുടങ്ങിയോടെ പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചു. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് വയറിലെ അസ്വസ്ഥതകള്‍ക്കും ക്ഷീണം മാറുന്നതിനുമുള്ള മരുന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയത്.  ആശുപത്രിയില്‍ പോയി വന്ന് കഴിഞ്ഞും പെണ്‍കുട്ടിയുടെ നില വഷളാവുകയും വേദന അസഹ്യമാവുകയുമായിരുന്നു. 

പിന്നാലെ പെണ്‍കുട്ടി ബാത്ത്റൂമില്‍ കുഴഞ്ഞുവീണു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിടി സ്കാനില്‍ ലൈലയുടെ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തി. ഇതോടെ ഡിസംബര്‍ 13ന് ലൈലയെ അടിയന്തര സര്‍ജറിക്ക് വിധേയയാക്കിയെങ്കിലും മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. മരണശേഷം ലൈലയുടെ അവയവങ്ങള്‍ കുടുംബം അഞ്ച് പേര്‍ക്കായി ദാനം ചെയ്തു. 

Tags:
  • Health Tips
  • Glam Up