Thursday 16 March 2023 02:49 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിനു ഇണങ്ങുന്ന തരത്തില്‍ സിന്തറ്റിക് വസ്ത്രങ്ങൾ മതി; വേനൽക്കാല ചർമസംരക്ഷണത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

summm889999

വേനൽക്കാലത്ത് ചർമ സംരക്ഷണം ഒരു വെല്ലുവിളിയാണ്. എത്ര ശ്രദ്ധിച്ചാലും ചർമത്തിന്റെ സ്വാഭാവികത കാത്തുസൂക്ഷിക്കാൻ സാധിക്കില്ല. വേനൽ എന്ന വെല്ലുവിളി നേരിടാൻ ഈ പത്തു കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ...

1. ആഹാരം ക്രമീകരിക്കുക: വേനൽകാലത്ത് ഗോതമ്പ് ഉല്പന്നങ്ങൾ, സോഡ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ നിയന്ത്രിക്കുക. മധുര പദാർത്ഥങ്ങളും സ്റ്റാർച്ചി ഫുഡും ഒഴിവാക്കുന്നത് മുഖകാന്തിക്കും ആരോഗ്യത്തിനും നല്ലതാണ്. മുഖക്കുരു, ചൂടുകുരു എന്നിവ വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേനൽക്കാലത്ത് ആവശ്യമാണ്.

2. പിരിമുറുക്കം ഒഴിവാക്കുക: ശാരീരികമായും മാനസികമായും ഉണ്ടാകുന്ന പിരിമുറുക്കം ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ വേണം. ചില ആളുകളിൽ പിരിമുറുക്കം മുഖക്കുരുവിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

3. തെറ്റായ സൗന്ദര്യവർധക വസ്തുക്കൾ: വേനൽകാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില ഉല്‍പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവകൾ മുഖക്കുരുവിനു കാരണമാകാറുണ്ട്.

4. വിയർപ്പ് തുടയ്ക്കുക: ചൂടത്ത് പുറത്തിറങ്ങിയാൽ ഉടൻതന്നെ വിയർപ്പ് തുടച്ചു മാറ്റുക. വിയർപ്പിൽ ടോക്സിനും മറ്റു മാലിന്യങ്ങളും അടങ്ങിയിട്ടുണ്ട്. വിയർപ്പ് ചർമത്തെ സ്വാഭാവികമായി വൃത്തിയാക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ വിയർപ്പ് തുടച്ച് മാറ്റണം.

5. മുഖം കഴുകുക: കൃത്യമായ ഇടവേളകളിൽ മുഖം കഴുകുക. ശുദ്ധജലം മുഖത്ത് തളിക്കുന്നതും മുഖക്കുരു തടയുന്നതിന് സഹായകമാണ്.

6. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക : വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം ഭക്ഷണങ്ങൾ ആൻറിഓക്സിഡൻസിന്റെയും വിറ്റമിന്റെയും കലവറയാണ്. മുഖക്കുരുവിന്റെ പാട് മായ്ച്ച് കളയാൻ സഹായിക്കുന്നതിനൊപ്പം മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.

7. ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക : വേനൽക്കാലത്ത് ചുറുചുറുക്കോടെ ഇരിക്കാൻ ശ്രദ്ധിക്കണം. യോഗയും വ്യായമവും ചാർമ്മത്തിന് കാന്തി പകരുന്നതോടൊപ്പം മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

8. സുഖപ്രദമായ വസ്ത്രം ധരിക്കുക: ശരീരത്തിനു ഇണങ്ങുന്ന തരത്തിലുള്ള സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

9. ജലാംശം നിലനിർത്തുക : ദിവസവും ധാരാളം വെള്ളം കുടിക്കുക. വെള്ളം ശരീരത്തിലെ മാലിന്യത്തെ പുറംതള്ളുന്നതിന് സഹായകമാണ്. ഇത് ചർമകാന്തി വർദ്ധിപ്പിക്കുന്നു.

10. വ്യായാമത്തിന് ശേഷമുള്ള വൃത്തി: വ്യായാമത്തിനു ശേഷം ശരീരവും വ്യായാമത്തിനുപയോഗിച്ച ഉപകരണങ്ങളും വൃത്തിയാക്കുക. വ്യായാമത്തിന് ശേഷം ത്വക്കിന്റെ ഉപരിതലം നിരവധി നിർജജീവ കോശങ്ങൾ കൊണ്ട് നിറയും. ഇത് ഉടൻ തന്നെ നീക്കം ചെയ്യണം. വ്യായാമത്തിന് ഉപയോഗിക്കുന്ന തുണിയും ഉപകരണങ്ങളും വൃത്തിയാക്കുന്നത് ബാക്ടീരിയയെ തടയുന്നതിന് സഹായകമാണ്.

Tags:
  • Health Tips
  • Glam Up