Saturday 13 May 2023 02:40 PM IST : By സ്വന്തം ലേഖകൻ

കാലറിയുടെ അളവു കൂട്ടാതെ വയറു നിറയ്ക്കാം; ചൂട് അകറ്റാനും ആരോഗ്യം കാക്കാനും വേനൽ സാലഡ്

summer-salad

വേനൽക്കാലത്തു കഴിക്കാൻ സാലഡിനോളം മികച്ച വിഭവമുണ്ടോ എന്നു സംശയമാണ്. ചൂടിനെ പ്രതിരോധിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന സാലഡ് കാലറിയുടെ അളവു കൂട്ടാതെ വയറു നിറയ്ക്കാനും നല്ലതാണ്. ഒരു നേരത്തെ ആഹാരത്തിനു പകരം സാലഡ് തിരഞ്ഞെടുത്താൽ പോഷകത്തിന്റെ രുചിയും ആസ്വദിക്കാം.

ജലാംശം കൂടുതലുള്ള പച്ചക്കറികളും പഴങ്ങളുമാണു ‘വേനൽ സാല‍ഡി’ന് വേണ്ടത്. പ്രോട്ടീൻ ലഭിക്കാൻ പനീർ കൂടിയാകാം. മുളപ്പിച്ച പയർ ചേർക്കുന്നതും നല്ലതാണ്.

സമ്മർ സാലഡ്

കാരറ്റ്, തക്കാളി, കുക്കുംബർ, കാപ്‌സിക്കം, ആപ്പിൾ, പൈനാപ്പിൾ, പപ്പായ – ഓരോന്നു വീതമെടുത്ത് ഒരേ അളവിൽ ചെറുതായി മുറിച്ചത്, പനീർ – 50 ഗ്രാം, പച്ചക്കറികളുടെയും പഴങ്ങളുടെയും അളവിൽ മുറിച്ചത്.

ഡ്രസ്സിങ്ങിന്

ഓറഞ്ച് ജ്യൂസ് – അരക്കപ്പ്, തേൻ – രണ്ടു വലിയ സ്പൂൺ, വിനാഗിരി – ഒരു ചെറിയ സ്പൂൺ, കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ, വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ, ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

തയാറാക്കുന്ന വിധം

∙ ഒരു ബൗളിൽ പഴങ്ങളും പച്ചക്കറികളും പനീറും ഒന്നിച്ചാക്കി യോജിപ്പിക്കുക.

∙ ഇതിലേക്ക് ഡ്രസ്സിങ്ങിനുള്ള ചേരുവകൾ ചേർത്തൊഴിച്ചു മെല്ലെ കുടഞ്ഞു യോജിപ്പിക്കുക.

∙ മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Glam Up
  • Beauty Tips