Thursday 07 December 2023 04:59 PM IST : By സ്വന്തം ലേഖകൻ

കരിവാളിപ്പും തളർച്ചയും മാറി മുഖം തിളങ്ങാന്‍ തൈരും തേനും; മിനിറ്റുകൾ മതി ഫ്രഷാകാന്‍, സിമ്പിള്‍ ടിപ്സ്

curd-with-honey

ഏതാനും മിനിറ്റുകൾ വെയിലത്ത് ചെലവഴിച്ചാൽ തന്നെ മുഖം കരിവാളിക്കും. ദിവസവും അല്‍പ സമയം മാറ്റിവച്ചാല്‍ മുഖത്തിന്റെ ഭംഗി എളുപ്പം തിരിച്ചുപിടിക്കാം. കരിവാളിപ്പും തളർച്ചയും മാറി മുഖം തിളങ്ങാന്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന മൂന്നു സിമ്പിള്‍ കാര്യങ്ങൾ ഇതാ...

∙ രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ എടുത്ത് നന്നായി സംയോജിപ്പിച്ചു മുഖത്തു പുരട്ടുക. മുഖ ചർമം വൃത്തിയാക്കാനും സ്വാഭാവിക നിറം വീണ്ടെടുക്കാനും തൈര് സഹായിക്കുന്നു. 

∙ രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടേബിൾസ്പൂൺ പാൽ , രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവയെടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനിറ്റിനുശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക.

∙ ഒരു ടീസ്പൂൺ വീതം ബദാം ഓയിൽ, പാൽ, നാരങ്ങാനീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം നന്നായി കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. കരിവാളിപ്പ് മാറി മുഖത്തിന് തിളക്കം ലഭിക്കും.

Tags:
  • Glam Up
  • Beauty Tips