Tuesday 23 January 2024 03:38 PM IST : By സ്വന്തം ലേഖകൻ

‘ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കും, പ്രായം കൂടുമ്പോൾ ത്വക്ക് തൂങ്ങുന്നതും തടയാം’; മുട്ടയുടെ വെള്ള കൊണ്ട് ബ്യൂട്ടി ടിപ്സ്

egg-white5467888

പ്രായം കൂടുന്തോറും ചർമത്തിന്റെ അഴക് നഷ്ടപ്പെടും. കൊളാജൻ ഫൈബർ കുറയുന്നതും ഡീഹൈഡ്രേഷനും ആണ് കാരണം. ഇതുകൊണ്ടാണ് പ്രായം ചെല്ലുമ്പോൾ ത്വക്ക് തൂങ്ങുന്നത്. പ്രായം ചെല്ലുമ്പോൾ ചർമത്തിൽ ചുളിവുകൾ വരും. ഇതെല്ലാം ചർമ ഭംഗിയെ കെടുത്തുന്നു. ചുളിവുകളില്ലാത്ത ചർമഭംഗി എന്നെന്നും നിലനിർത്താൻ മുട്ടയുടെ വെള്ള മാത്രം മതി.

ബ്യൂട്ടി ടിപ്സ് 

∙ മുഖത്തെ ചർമം തൂങ്ങുന്നതു തടയാൻ വീട്ടിൽ തന്നെ സൗന്ദര്യ പരിചരണം ചെയ്യാം. മുട്ടയുടെ വെള്ള പായ്ക്കായി മുഖത്തിടാം.

∙ മുട്ട വെള്ളയുടെ കൂടെ ഗോതമ്പ് പൊടിയും തേനും ചേർത്ത് പാക്ക് ആക്കി മുഖത്ത് ഇടുന്നതും ചുളിവുകൾ അകറ്റാൻ നല്ലതാണ്.   

∙ മുഖത്തെ ചർമം തൂങ്ങുമ്പോൾ അവിടെ അമിതമായ പിഗ്മെന്റേഷൻ വരികയും അവിടെ കൂടുതൽ കറുപ്പ് വരികയും ചെയ്യും. അത് തടയാനും സാഗ് ചെയ്യാതിരിക്കാനും  ടൈറ്റനിങ് മാസ്ക്  ഇടാം. ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ ഇടാം. ടൈറ്റനിങ് മാസ്ക് ആയി വാങ്ങാൻ കിട്ടും.  

∙ ചർമത്തിന്റെ സൗന്ദര്യം കാക്കാൻ ഏറ്റവും പ്രധാനമാണ് സൺ സ്ക്രീൻ ലേപനം ഉപയോഗിക്കുന്നത്. എസ് പി എഫ് 50 ഉള്ള സൺ സ്ക്രീൻ ലേപനം മുഖത്ത് തേക്കണം. ഇത് പുറത്തു പോകുമ്പോൾ മാത്രമല്ല, വീട്ടിലിരിക്കുന്ന പകൽ നേരത്തും മുഖത്ത് പുരട്ടണം. കാരണം, പകൽ സമയത്തെ സൺലൈറ്റിലെ യു വി എ കിരണങ്ങൾ വീട്ടിനകത്തും പ്രവേശിക്കുന്നുണ്ട്. ഇത് പ്രായമാകുന്നതിനെ കൂട്ടുന്നതാണ്. ഇത് തടയാൻ സൺ സ്ക്രീൻ ലേപനം പുരട്ടണം. എസ് പി. എഫ് 50 ഉള്ളതിൽ ഒായിൽ കണ്ടന്റ് നന്നായി ഉണ്ടായിരിക്കും. 

∙ എപ്പോഴും മോയിസ്ചറൈസർ വീട്ടിൽ കരുതിയിരിക്കണം. ദേഹത്ത് തേക്കുന്ന മോയിസ്ചറൈസർ അല്ല മുഖത്ത് തേക്കേണ്ടത്. ദേഹത്ത് ഷിയാബട്ടർ അടങ്ങിയ മോയിസ്ചറൈസർ തേക്കുന്നത് ഏറ്റവും നല്ലതാണ്. മുഖത്ത് തേക്കാൻ ഫേയ്സ് മോയിസ്ചറൈസർ തന്നെ ഉപയോഗിക്കുക. 

∙  സോപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. ആൽക്കലൈൻ  അളവു കുറഞ്ഞ സോപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സോപ്പിന്റെ പി. എച്ച് ബാലൻസ് നോക്കണം. 5.5 കഴിഞ്ഞാൽ ആൽക്കലൈൻ അളവു കൂടും. സ്കിൻ ഡ്രൈ ആക്കും. ഗ്ലിസറിൻ സോപ്പ് ആണ് ചർമത്തിനു നല്ലത്. മുഖത്ത് സോപ്പ് തേക്കരുത്. മുഖത്ത് എപ്പോഴും ഫേയ്സ് വാഷ് മാത്രം ഉപയോഗിക്കുക കാരണം, ഫേയ്സ് വാഷ് എപ്പോഴും പി. എച്ച് ബാലൻസ് നിയന്ത്രിച്ചുള്ള ഉൽപന്നമായിരിക്കും. 

Tags:
  • Glam Up
  • Beauty Tips