Thursday 22 February 2024 04:01 PM IST : By സ്വന്തം ലേഖകൻ

‘നാരങ്ങാത്തൊലിയും നീരും മുഖക്കുരുവിന് ബെസ്റ്റാണ്’; മുഖം ക്ലിയറാക്കാം അഞ്ച് വഴികളിലൂടെ..

pimples45677

കൗമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. കൗമാരപ്രായത്തിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് മുഖക്കുരുവിന് പ്രധാന കാരണം. കൗമാരക്കാരിൽ മാത്രമല്ല മുതിർന്നവരിലും മുഖക്കുരുവുണ്ടാകാറുണ്ട്. മുഖക്കുരു ഒഴിവാക്കാനുള്ള അഞ്ചു എളുപ്പമാർഗങ്ങൾ ഇതാ...

∙ മുട്ടയുടെ വെള്ളക്കരു

എണ്ണമയവും ബാക്ടീരിയയും ആണല്ലോ മുഖക്കുരുവിന്റെ പ്രധാന കാരണം. മുട്ടയുടെ വെള്ള മുഖത്ത് തേച്ചു പിടിപ്പിക്കുക, 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ എണ്ണമയം നീക്കി ബാക്ടീരിയകളെ അകറ്റാനും സഹായിക്കുന്നു.

∙ ആര്യവേപ്പിന്റെ ഇല

ഔഷധ ഗുണത്താൽ സമ്പന്നമായ ആര്യവേപ്പിന്റെ ഇല ബാക്ടീരിയകളെ തുരത്താൻ വളരെയേറെ ശേഷിയുള്ളതാണ്. ആര്യവേപ്പിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടിൽ ഇട യ്ക്കിടെ മുഖം കഴുകാൻ ഉപയോഗിക്കുക. മുഖത്തെ എണ്ണമയം ഒഴിവാക്കാനും മുഖക്കുരുവിന്റെ മുറിപാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

∙ ഉരുളക്കിഴങ്ങ്

നേർമയായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ മുഖക്കുരുവുള്ള ഭാഗങ്ങളിൽ വയ്ക്കുക. 15 മിനിട്ടു ശേഷം തിളപ്പിച്ചാറിയ വെള്ളത്തിൽ മുഖം കഴുകിയെടുക്കുക. രണ്ടാഴ്ച പ്രക്രിയ തുടരുക. മാറ്റം അനുഭവിച്ചറിയാം.

∙ നാരങ്ങാത്തൊലി

നാരങ്ങാത്തൊലിയും നീരും മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന മികച്ച മരുന്നാണ്. നാരങ്ങാതൊലി ഉണക്കിപ്പൊടിച്ച് കുറച്ച് റോസ് വാട്ടറിൽ കലക്കി പേസ്റ്റ് രൂപത്തിലാക്കുക. മിശ്രിതം മുഖത്ത് തേച്ച് അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി തുടച്ചെടുക്കൂ വ്യത്യാസം അറിയാം.

Tags:
  • Glam Up
  • Beauty Tips