Wednesday 06 December 2023 05:10 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ കറുത്തപാടുകളും കരിവാളിപ്പും മാറും; ചര്‍മം തിളങ്ങാന്‍ കുങ്കുമപ്പൂ ഫെയ്സ്പാക്

facemask-saffron899

മുഖത്തെ കറുത്തപാടുകളും കരിവാളിപ്പുമൊക്കെ മാറ്റി ചര്‍മ്മം തിളക്കമുള്ളതാകാന്‍ വീട്ടില്‍ തയാറാക്കാം കിടിലന്‍ ഫെയ്സ് പായ്ക്ക്. പാൽ, കുങ്കുമപ്പൂവ്, ബദാം എന്നീ മൂന്നു സാധനങ്ങൾ ഉപയോഗിച്ചാണ് ഫെയ്സ് പായ്ക് ഒരുക്കുന്നത്. നൂറു ഗ്രാം ബദാം എടുത്തു നന്നായി പൊടിച്ചെടുത്ത ശേഷം അരിപ്പയിലേക്കിട്ട് അരിച്ചെടുത്തു പൗഡർ ആക്കി സൂക്ഷിക്കാം. ശേഷം തീരെ വെള്ളം ചേർക്കാത്ത, തിളപ്പിച്ച് തണുപ്പിച്ച പാൽ എടുത്തു മാറ്റിവയ്ക്കുക. എണ്ണമയമുള്ള ചർമമുള്ളവർ പാൽപാട നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഒപ്പം രണ്ട് കുങ്കുമപ്പൂവും എടുത്തുവയ്ക്കുക. 

ഫെയ്സ്പാക് തയാറാക്കുന്ന വിധം;

മുഖത്തു ഫെയ്സ്പാക് ഇടാൻ പാകത്തിനു ബദാം പൊടിച്ചതും, കട്ടിയായ പേസ്റ്റ് ആവാൻ രൂപത്തിൽ അൽപം പാലും എടുക്കുക. പാലിലേക്ക് ഒന്നോ രണ്ടോ നാര് കുങ്കുമപ്പൂവ് ഇട്ട് അലിയിക്കണം. ശേഷം ബദാം പൊടിയും പാലും നന്നായി യോജിപ്പിക്കുക. ഫെയ്സ് വാഷോ സോപ്പോ ഇട്ടു വൃത്തിയാക്കി തുടച്ച മുഖത്തേക്ക് ഈ മിശ്രിതം പുരട്ടുക. 

എല്ലാ ഫെയ്സ്പാക്കും കണ്ണിന്റെ താഴെ ഉപയോഗിക്കാൻ പറ്റില്ല. പക്ഷേ, ഈ ഫെയ്സ്പാക് സോഫ്റ്റ് ആയതുകൊണ്ട് കണ്ണിനു താഴെയും ഇടാം. ഇരുപതു മിനിറ്റിനു ശേഷം ഈ പായ്ക് കഴുകിക്കളയാം. ആഴ്ചയിൽ മൂന്നോ, നാലോ തവണ ഇത്തരത്തിൽ ചെയ്താൽ മികച്ച ഫലം ലഭിക്കും.

Tags:
  • Glam Up
  • Beauty Tips