Tuesday 15 November 2022 11:40 AM IST : By സ്വന്തം ലേഖകൻ

ഒരൊറ്റ തവണ കേട്ടത് മനപാഠം, ഏതു ചോദ്യത്തിനും നിമിഷങ്ങള്‍കൊണ്ട് ഉത്തരം; ഉജ്വലബാല്യ പുരസ്കാര നിറവിൽ ആരാധ്യ

aradhyachildrensday.jpg.image.845.440

ഏതു ചോദ്യത്തിനും നിമിഷങ്ങള്‍കൊണ്ട് ഉത്തരം നല്‍കുന്ന ഒരു കൊച്ചുമിടുക്കിയുണ്ട് വയനാട് ബത്തേരിയില്‍. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, ഭാഷ, മൃഗങ്ങളുടെയും സസ്യങ്ങളുടെയും ശാസ്ത്രീയ നാമം, പീരിയോഡിക് ടേബിള്‍ തുടങ്ങി എന്തും മനപാഠം. ചോദ്യങ്ങള്‍ തുടങ്ങിയാല്‍ പിന്നെ കളിയില്ല. നിന്നനില്‍പിന് ഉത്തരം. 

അദ്ഭുതപ്പെടുത്തുകയാണ് രണ്ടാം ക്ലാസുകാരി ആരാധ്യ. ഏഴു വയസുകാരിയ്ക്ക് ഒരൊറ്റ തവണ കേട്ടത് പിന്നെ മനപാഠമാണ്. ഇത്തവണത്തെ ശിശുദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്വലബാല്യ പുരസ്കാരം ആരാധ്യ ഏറ്റുവാങ്ങി. ബത്തേരി  നമ്പിക്കൊല്ലിയിലെ ബാലസുബ്രമണ്യ ഭട്ടിന്റെയും ഗീതയുടെയും ഇളയമകളാണ് ആരാധ്യ. 

അമ്മയാണ് മകളുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. സഹോദരിമാരും കുഞ്ഞനുജത്തിയ്ക്ക് പ്രോത്സാഹനവുമായി ഉണ്ട്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ്  ഏര്‍പ്പെടുത്തിയ ഉജ്വലബാല്യ പുരസ്കാരത്തിന്റെ നിറവിലാണ് ആരാധ്യ.

Tags:
  • Spotlight
  • Motivational Story