Monday 11 March 2024 11:19 AM IST : By സ്വന്തം ലേഖകൻ

ഓസ്ട്രേലിയയിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ്; മകനെ നാട്ടിലെത്തി ഭാര്യവീട്ടിൽ ഏൽപ്പിച്ചു

chaitanya-swetha

ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിച്ച് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു.

ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു. 

Tags:
  • Spotlight