Friday 01 March 2024 12:49 PM IST : By സ്വന്തം ലേഖകൻ

വേനൽക്കാലത്തെ വരവേൽക്കാൻ സറീനയിൽ കോട്ട ഉത്സവ്...

czarina-kota-utsav-cover

മാർച്ച് 1 മുതൽ 15 വരെയാണ് കോട്ട ഉത്സവ് സറീനയിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനിലെ കോട്ട ഗ്രാമത്തിലെയും പരിസരങ്ങളിലെയും വിദഗ്ദ്ധരായ നെയ്ത്തുകാർ, നേർത്തതും എന്നാൽ ബലവുമുള്ള കോട്ട ഫാബ്രിക്കിൽ വിഭാവന ചെയ്ത വ്യത്യസ്തവും, വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള കോട്ട സാരികളും, സൽവാറുകളുമാണ് ഈ മേളയുടെ മുഖ്യ ആകർഷണം.

നൂതനമായ ഡിസൈനുകളിലുള്ള കോട്ടൺ കോട്ട, ടസ്‌സർ കോട്ട, സിൽക്ക് കോട്ട , സൂപ്പർനെറ്റ് കോട്ട സാരികൾ എന്നിവയാണ് കോട്ട ഉത്സവിന്റെ പ്രധാന ആകർഷണം. നേർത്ത ഇഴകളിൽ തീർത്ത ഈ സാരികൾ വേനൽ ചൂടിന്റെ കാഠിന്യത്തെ ലഘൂകരിക്കും എന്നുള്ളതും ഇവയുടെ പ്രത്യേകതയാണ്.

czarina-kota-utsav-saree2

ബ്ലോക്ക് പ്രിന്റ്, ഹാൻഡ് പെയിന്റ് , മിറർ വർക്ക്, ബാദ്‌ല വർക്ക്, അജ്‌റക് പ്രിന്റ്, ഷിബോരി, ടൈ & ഡൈ, ക്രോഷെ വർക്ക്, എംബ്രോയിഡറി വർക്ക്, ചിക്കൻകാരി, ആപ്ലിക് വർക്കുകൾ കോട്ട സാരികളിൽ വിസ്മയം തീർക്കുന്ന കാഴ്ചയും നിങ്ങൾക്ക് കാണാനാകും. പാർട്ടി വെയർ, കാഷ്വൽ വെയർ, ഫോർമൽ വെയർ എന്നിങ്ങനെ ഏതവസരത്തിലും ധരിക്കാവുന്ന വിവിധ തരം കോട്ട സാരികളും മേളയിൽ ലഭ്യമാണ്. ഇതുകൂടാതെ 650 രൂപ മുതൽ ആരംഭിക്കുന്ന സ്പെഷൽ ഓഫീസ് വെയർ സാരികളും ഇവിടെ ലഭ്യമാണ്. കസവ് ബോര്ഡറില് പ്ലെയിൻ നിറങ്ങളിലുള്ള ടസ്‌സർ കോട്ട സാരികൾ മനോഹരമായ ഒരു കാഴ്ച തന്നെയാണ്.

czarina-kota-utsav-saree

മേള കഴിയുന്നതുവരെ സറീന ഞാറാഴ്ചകളിലും പ്രവർത്തിക്കുന്നതായിരിക്കും. വസ്ത്രപ്രേമികൾക്ക് സെറീനയുടെ വെബ്സൈറ്റ് www.czarina.in വഴിയും ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9387721322 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.