Thursday 01 February 2024 11:42 AM IST : By സ്വന്തം ലേഖകൻ

മൂന്നു മാസം മുൻപ് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി, ദാരുണം

deenu-idukki

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പെരുക്കൻകവല പുത്തൻപുരയ്ക്കൽ കുഞ്ഞേട്ടന്റെ ഇളയ മകൾ ഡീനു (35) ആണ് മരിച്ചത്. 

കഴിഞ്ഞദിവസം രാത്രിയിൽ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷമാണു ഡീനു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ഡീനുവിന്റെ ഭർത്താവ് ഇരട്ടയാർ നാലുമുക്ക് പുന്നപ്ലാക്കൽ ജസ്റ്റിൻ മൂന്നു മാസം മുൻപ് ജീവനൊടുക്കിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056 ) 

Tags:
  • Spotlight