Wednesday 24 April 2024 12:00 PM IST : By സ്വന്തം ലേഖകൻ

മോഷ്ടിക്കാൻ പാകത്തിൽ മുറി തുറന്നുകിടന്നത് പ്രതിയുടെ ‘ഭാഗ്യം’ കൊണ്ടുമാത്രം; ഇർഫാന്റെ കുറ്റസമ്മതം വിശ്വസനീയമെന്ന് അന്വേഷണ സംഘം

muhammed-irfan-22

സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വജ്ര, സ്വർണാഭരണങ്ങൾ കവർന്ന പ്രതി മുഹമ്മദ് ഇർഫാന്റെ കുറ്റസമ്മതം വിശ്വസനീയമാണെന്ന് അന്വേഷണ സംഘം. മോഷണം നടത്താൻ പ്രതി ഇർഫാൻ സംവിധായകൻ ജോഷിയുടെ വീടു തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റാരുടെയും പ്രേരണയോ സഹായമോ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ജോഷിയുടെ വീടിന്റെ വാതിൽ എളുപ്പം കുത്തിത്തുറന്ന് ഇഫാന് അകത്തുകയറാൻ കഴിഞ്ഞതും വില പിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ച മുറി മോഷ്ടിക്കാൻ പാകത്തിൽ തുറന്നു കിടന്നതും പ്രതിയുടെ ‘ഭാഗ്യം’ കൊണ്ടുമാത്രമാണെന്നാണു പൊലീസിന്റെ വിശദീകരണം. ഇന്ന് ഇർഫാനെ കോടതിയിൽ ഹാജരാക്കും. 

Tags:
  • Spotlight