Thursday 18 January 2024 11:01 AM IST : By സ്വന്തം ലേഖകൻ

‘ഭാഗ്യയുടെ വിവാഹ സർട്ടിഫിക്കറ്റ് 30 മിനിറ്റിൽ, കെ സ്മാർട്ട് ഡബിൾ സ്മാർട്ടാണ്’; കുറിപ്പുമായി മന്ത്രി എം ബി രാജേഷ്

bhagya-marriage

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹ സർട്ടിഫിക്കറ്റ് കെ-സ്മാർട്ടിലൂടെ ഉടനടി  ലഭ്യമാക്കിയതിനെപ്പറ്റി മന്ത്രി എം.ബി. രാജേഷിന്റെ സമൂഹമാധ്യമ കുറിപ്പ്. സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രി കുറിപ്പ് പങ്കുവച്ചത്. ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനിറ്റ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

എം.ബി. രാജേഷിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനിറ്റ് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽനിന്ന് കൈപ്പറ്റി.

ഇതിന് മുൻപുതന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്.

Tags:
  • Spotlight