Monday 29 January 2024 03:30 PM IST : By സ്വന്തം ലേഖകൻ

ഉമ്മയോടു വഴക്കിട്ട് വീടു വിട്ടിറങ്ങി പതിനാലുകാരി; മുൻപരിചയം നടിച്ച് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചു! യുവാവ് അറസ്റ്റില്‍

ajmal-kozhikode

കോഴിക്കോട് കുന്ദമംഗലത്ത് വീടു വിട്ടിറങ്ങിയ പതിനാലുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശി ടി.കെ.അജ്‌മൽ (24) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഉമ്മയോടു വഴക്കിട്ടാണ് പെൺകുട്ടി വീടു വിട്ടിറങ്ങിയത്.

കുന്ദമംഗലം ബസ് സ്റ്റാൻഡിൽ നിന്നും പ്രതി മുൻപരിചയം വച്ച് കുട്ടിയെ കൂട്ടിക്കൊണ്ട് പോയി മുക്കത്തെ വീട്ടിൽ വച്ചു പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ കാണാതായ പെൺകുട്ടിയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു.

പെൺകുട്ടിയെ കണ്ടെത്തിയപ്പോളാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഒരു വർഷം മുൻപും അജ്മൽ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയിരുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 

Tags:
  • Spotlight