Friday 22 December 2023 03:01 PM IST : By സ്വന്തം ലേഖകൻ

‘രണ്ട് ദിവസമായി വിളിച്ചിട്ട് ഫോൺ എടുത്തില്ല’: ജീവനക്കാർ വീട്ടിൽ എത്തിയപ്പോള്‍ പ്രസ് ഉടമയും കുടുംബവും മരിച്ചനിലയിൽ

kollam-family-demise

കൊല്ലത്ത് പ്രിന്റിങ് പ്രസ് ഉടമയും കുടുംബവും വീട്ടിനുള്ളിൽ മരിച്ചനിലയിൽ. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമ കൃഷ്ണൻ (56), ഭാര്യ ആശാ രാജീവ് (50), മകൻ മാധവ് (21) എന്നിവരാണു മരിച്ചത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെപിപി ജംക്‌ഷൻ ‘ഗസൽ’ എന്ന വീട്ടിലാണു സംഭവം.

രാജീവ്, ആശ എന്നിവരെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലും മാധവിനെ മുറിയിൽ കട്ടിലിൽ കിടക്കുന്ന നിലയിലും ആണ് കണ്ടത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പ്രസിലെ ജീവനക്കാർ വീട്ടിൽ എത്തിയപ്പോൾ ആണ് വിവരം അറിയുന്നത്. രണ്ട് ദിവസമായി വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ വീട്ടിൽ എത്തിയത്.

Tags:
  • Spotlight