Friday 09 February 2024 11:28 AM IST : By സ്വന്തം ലേഖകൻ

വഴിയരികിൽ ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായി മകന്‍; എങ്ങനെ അപകടത്തില്‍പ്പെട്ടു? നീതി തേടി അലഞ്ഞ് മോഹനന്‍

father-case.jpg.image.845.440

അബോധാവസ്ഥയിൽ കഴിയുന്ന മകനുണ്ടായ അപകടത്തിന്റെ കാരണമറിയാൻ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണ് ഒരു പിതാവ്. ഇടുക്കി ചപ്പാത്ത് സ്വദേശി ബിനോജാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്. ബിനോജിന് പരുക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ പിതാവ് മോഹനൻ നൽകിയ പരാതിയിൽ അന്വേഷണം നിർത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ ഒക്ടോബറിലാണ് വീടിന് മുന്നിലെ വഴിയരികിൽ ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായ നിലയിൽ മകൻ ബിനോജിനെ മോഹനൻ കണ്ടെത്തുന്നത്. സ്വകാര്യ ആശുപത്രികളിലടക്കം ലക്ഷങ്ങൾ മുടക്കി മകനെ ചികിൽസിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ബിനോജിന് സംഭവിച്ചത് വാഹനാപകടമാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നറിയാനുള്ള ശ്രമത്തിലാണ് മോഹനൻ.

അയൽവാസിയുമായി മകൻ വാക്കു തർക്കത്തിൽ ഏർപ്പെട്ടത്തിന് പിന്നാലെയാണ് അപകടമെന്നാണ് മോഹനന്റെ ആരോപണം. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ബിനോജിന്റെ ഭാര്യക്കും മക്കൾക്കും നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരാനാണ് മോഹനന്റെ തീരുമാനം.

Tags:
  • Spotlight