Friday 09 February 2024 12:25 PM IST : By സ്വന്തം ലേഖകൻ

‘ഇവിടെ നിന്നാൽ പോരേ’ എന്ന ചോദ്യം പ്രകോപിപ്പിച്ചു; കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയുടെ നെഞ്ചിൽ കടിച്ച് കണ്ടക്ടർ! പരാതി

bite6778

കാക്കനാട് സ്വകാര്യ ബസിലെ തർക്കത്തിനിടയിൽ സ്കൂൾ വിദ്യാർഥിയെ കണ്ടക്ടർ കടിച്ചു. നെഞ്ചിൽ കടിയേറ്റ ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കങ്ങരപ്പടി സ്വദേശി വി.ജെ. കൃഷ്ണജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. 

‘ഇവിടെ നിന്നാൽ പോരേ’ എന്ന വിദ്യാർഥിയുടെ ചോദ്യമാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. വിദ്യാർഥിയുടെ നെഞ്ചിൽ രണ്ടു പല്ലുകളിൽ നിന്നേറ്റതിനു സമാനമായ മുറിവുണ്ട്. പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടർ വാഹനവകുപ്പിനും പരാതി നൽകി.

Tags:
  • Spotlight