Tuesday 07 May 2024 03:58 PM IST

എന്താണ് ട്രെൻഡാകുന്ന മീൻ കല്യാണം... കല്യാണപ്പന്തലിൽ കള്ളുഷാപ്പോ? : വിവാഹം വൈബ് ആക്കാൻ 5 ട്രെൻഡുകൾ

Vijeesh Gopinath

Senior Sub Editor

vibe-wedding-cover-

വിവാഹമല്ല, മാസങ്ങൾക്കു മുൻപു നടന്ന പ്രീവെഡ്ഡിങ് ചടങ്ങിന്റെ വിശേഷം കേട്ടാൽ തന്നെ എങ്ങനെ ഞെട്ടാതിരിക്കും?

മൂന്നു ദിവസം നീണ്ടു നിന്ന ഇവന്റ് ചെലവ് ഏതാണ്ട് 1000 കോടിക്കു മുകളിൽ. മൂന്നു ദിവസം വിളമ്പിയത് 2500 വിഭവങ്ങൾ അതിൽ പേഡ മുതൽ ജാപ്പനീസ് രുചികൾ വരെ.

വിവാഹത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിഥികൾ എത്തുന്നതു കൊണ്ട് ഗുജറാത്ത് ജാംനഗർ വിമാനത്താവളത്തിന് പത്തു ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. നാലുദിവസത്തിനുള്ളിൽ എത്തിയതു നാന്നൂറു സ്വകാര്യ വിമാനങ്ങൾ. ബിൽഗേറ്റ്സ്, സക്കർബർഗ്, സുന്ദർ പിച്ചെ മുതൽ ലോകത്തെ പ്രമുഖർ എല്ലാം എത്തുന്നു. പ്രശസ്ത പോപ് ഗായിക റിയാനയുടെ സംഗീത വിരുന്നായിരുന്നു പ്രധാന ഇവന്റ്. എഴുപത് കോടി രൂപയാണ് പ്രതിഫലം എന്ന് റിപ്പോട്ടുകൾ...

ചടങ്ങിനു നിറം കൂട്ടാൻ ബോളിവുഡ് ഒഴുകിയെത്തുന്നു. ആ മിർഖാനും സൽമാൻഖാനും ഷാരൂഖ് ഖാനും ചുവടുവയ്ക്കുന്നു. ഇത്രയൊന്നും വേണ്ട, എങ്കിലും കളർഫുൾ ആയി വിവാഹച്ചടങ്ങൊരുക്കാന്‍ നമ്മളും ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ഒരു ദിവസത്തിൽ ഒതുങ്ങുന്നതല്ല ഇന്നു വിവാഹം. നാലും അഞ്ചും ദിവസങ്ങളിലേക്ക് അതു വളർന്നു കഴിഞ്ഞു. ന്യൂജെന്‍ കളർഫുൾ കല്യാണമഹോത്സവം അടുത്ത പേജുകളിൽ...

ഹൽദി മെഗന്ദി

വിവാഹ ചടങ്ങുകൾക്ക് മുഹൂർത്തവും സമയവും ചിട്ടകളും ഒക്കെ ഉള്ളതു കൊണ്ടു തന്നെ ടെൻഷനും മസിലുപിടുത്തവും കൂടുതലായിരിക്കും. വധുവും വരനും ചിരിക്കുന്നുണ്ടെങ്കിലും അതു ശരിക്കുള്ള ചിരിയല്ല പ്രത്യേക തരം ‘ആക്‌ഷനാ’ണെന്ന് കല്യാണം കഴിച്ചവർക്ക് മനസ്സിലാകും.

‘‘പക്ഷേ, പുതുതലമുറയ്ക്ക് വിവാഹം എന്നു പറഞ്ഞാൽ എൻജോയ് ചെയ്യണം. ആസ്വദിക്കണം. ആഘോഷിക്കണം. അങ്ങനെയാണ് ഹൽദിയും മെഹന്ദിയും പോലുള്ള ചടങ്ങുകള്‍ എത്തിയത്. വരന്റെയും വധുവിന്റെയും കൂട്ടുകാരെ, ഒറ്റവാക്കിൽ പറഞ്ഞാൽ ന്യൂജെൻപിള്ളേെര ഉദ്ദേശിച്ചിട്ടുള്ള പരിപാടിയായാണു തുടങ്ങിയത്.’’കാൻ ഇവന്റ്സിലെ മരിയ മേരി ജോസ് പറയുന്നു

ആദ്യം കാർന്നോമ്മാർ നെറ്റി ചുളിച്ചെങ്കിലും പിന്നീടു ശീലമായി. പക്ഷേ, അവർ കയറി കൺട്രോളാൻ തുടങ്ങി. അതോടെ കേശവൻമാമ്മന്മാരുടെ ആധിക്യം നിമിത്തം എഫ്‌ബിയിൽ നിന്നു പിള്ളേർ കൂടും കുടുക്കയുമെടുത്ത് ഇൻസ്റ്റയിലേക്ക് ഒാടിയതു പോലെ ഹൽദി വിട്ടു പുത്തൻ പരിപാടികളിലേക്കു കടന്നു.

എന്നാലും ഹൽദിയെ തീരെയങ്ങോട്ട് തള്ളി പറഞ്ഞിട്ടുമില്ല. ചെറിയ മാറ്റങ്ങളോടെ ഹൽദിയും മെഹന്ദിയുമൊക്കെ മൊഞ്ചുള്ളതായി.

vibe-wedding-3

ഹോളി ഹൽദി

ഇന്ന് വിവാഹം റീൽസ് വെഡ്ഡിങ്ങും ഇൻസ്റ്റാഗ്രാമബിൾ വെഡ്ഡിങ്ങുമായി മാറിയിരിക്കുന്നു. എവിടെ നിന്ന് കണ്ടന്റ് കിട്ടും എന്നോർത്തു നടക്കുന്നവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമായി വിവാഹങ്ങൾ മാറിക്കഴിഞ്ഞു.

‘‘വിവാഹത്തിന് എത്തുന്ന അതിഥികൾക്കു പോ ലും കിടിലൻ കണ്ടന്റുകൾ‌ കിട്ടുന്ന രീതിയിലാണ് ഇന്ന് ഇവന്റുകൾ അണിഞ്ഞൊരുങ്ങുന്നത്. പുതുമയ്ക്കും നിറങ്ങൾക്കുമാണ് ഏറ്റവും പ്രാധാന്യമുള്ളത്.’’ മികച്ച വെഡ്ഡിങ് ഇവന്റ് കമ്പനിക്കുള്ള രാജ്യാന്തരപുരസ്കാരം നേടിയ ഇവൻഷിയ ഇവന്റ് ഡിസൈനേഴ്സിലെ നിഖിൽ ഇവഷിയ പറയുന്നു.

അങ്ങനെയാണ് ഹൽദിക്കൊപ്പം ഹോളി എന്ന വാക്കും ചേർന്നത്. ഹൽദി ഒരു ചടങ്ങാണ്. അതുകൊണ്ടു തന്നെ പലപ്പോഴും ഒരേ നിറവും ഒരേ രീതികളും ആയിപ്പോകാൻ സാധ്യതയുണ്ട്. അത് മാറ്റിപ്പിടിക്കാനാണ് ഹോളി ഹൽദി. മഞ്ഞ നിറത്തിനു പുതുമയില്ലെന്നു കരുതുന്നവർക്കു പിങ്ക് നിറം തീമാക്കാം. ഹോളി ഹൽദിക്ക് മിക്സഡ് നിറങ്ങളാണ് നല്ലത്.

ഹൽദിക്ക് ശേഷം ആഫ്റ്റർ പാർട്ടി എന്ന മട്ടിലാവണം ഹോളി കടന്നു വരേണ്ടത്. അതോടെ മഴവില്ലു പൊട്ടിവീണതു പോലെ നിറങ്ങൾ ഒഴുകണം. അതിനായി കളർ പൗഡറുകള്‍ ഉപയോഗിക്കാം. ഒപ്പം നിറം കൂട്ടാനായി നാസിക് ഡോൽ വാദ്യകലാകാരന്മാർ അവതരിപ്പിക്കുന്ന പ്രോഗ്രാമുകളും ഉൾപ്പെടുത്താം.

vibe-wedding-2

സംഗീത്

ഹൽദിയും മെഹന്ദിയും കഴിഞ്ഞ് ആഘോഷ നിറം കൂട്ടാനുള്ള സുന്ദര നിമിഷങ്ങളായി സംഗീത് മാ റി. സംഗീത് മോടികൂട്ടാനുള്ള വഴികൾ ഒരുപാടുണ്ട്. ഒരേ നിറമുള്ള വസ്ത്രങ്ങൾ ധരിക്കാം. കൊറിയോഗ്രാഫറെ വച്ച് ഡാൻസ് പ്രാക്ടീസ് ചെയ്യാം. ഡാന്‍സ് ചെയ്യാനായി പ്രായമായവർ കുട്ടികൾ സ്ത്രീകൾ ഇങ്ങനെ തരം തിരിക്കാം.

പഴയ അടിപൊളിപ്പാട്ടും പുതിയ പാട്ടും തമ്മിലുള്ള മിക്സ് ആക്കാം. അതിന് അമ്മൂമ്മയ്ക്കും കൊച്ചു മോനും ഡാൻസ് ചെയ്യാം. വധുവിന്റെയും വരന്റെയും എൻട്രിയിൽ വരെ പുതുമ ഉണ്ടാക്കണം. പാട്ടിന്റെ സെലക്‌ഷനും ഡാൻസ് ചെയ്യുന്നവരുടെ എനർജിയുമാണ് എപ്പോഴും സംഗീതിനെ വിജയിപ്പിക്കുന്നത്. ജിപിയുടെ വിവാഹത്തോടനുബന്ധിച്ചു നടത്തിയ സംഗീതിനെക്കുറിച്ചു തൃശൂരിലെ ദേവി ഇവന്റ്സിലെ സുഭാഷ് ചന്ദ്രൻ പറയുന്നു.

‘‘ ഉണ്ണി (ഗോവിന്ദ് പത്മസൂര്യ) എന്നോടു പറഞ്ഞത് ആർഭാടം വേണ്ട ആഘോഷമാണ് വേണ്ടത് എന്നായിരുന്നു. നാലു ദിവസം കുടുംബാംഗങ്ങളും സുഹ‍ൃത്തുക്കളും എൻജോയ് ചെയ്യണം. അതിനനുസരിച്ചു പ്ലാൻ ചെയ്തു. സംഗീതിൽ ഒറ്റ ഡാൻസ് ഫ്ലോറിൽ 112 കുടുംബാംഗങ്ങൾ പേർ ചുവടുവച്ചു. പിന്നെ, താരങ്ങളും സുഹൃത്തുക്കളും ക്ലാസ്മേറ്റ്സും ഒക്കെ അണിനിരന്ന വേറെയും ഡാൻസുകൾ. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന സംഗീത് ആയിരുന്നു അത്.

vibe-wedding-1

മീൻ കല്യാണം

ഒരേ വൈബ് ഉള്ള കൂട്ടുകാർക്കൊപ്പം പൊളിക്കണമെങ്കിൽ ചെറിയ ഇവന്റുകളാണു നല്ലത്. കൊറോണക്ക് ശേഷം ഇന്റിമേറ്റ് വെഡ്ഡിങ് സാധാരണമായി. പല പേരിൽ പല ചടങ്ങുകളാകാൻ തുടങ്ങി. അങ്ങനെയാണ് മീൻ കല്യാണവും കള്ളുഷാപ്പും ഉണ്ടായത്. കല്യാണപ്പന്തലിൽ കള്ളുഷാപ്പോ എ ന്നു ചോദിക്കുന്നവരോടു ഫിറ്റാകാനുള്ള സ്ഥലമല്ല എന്ന് കാൻ ഇവന്റ്സിലെ മരിയ മേരി ജോസ്.

‘‘ക്ലയന്റ് പറഞ്ഞത് ഇങ്ങനെയാണ് – മധുരം വയ്പ് ചടങ്ങു നടത്തണം. എന്നാൽ സ്ഥിരം പാറ്റേൺ വേണ്ട. ഒരു മീൻ കല്യാണം വേണം – കോട്ടയം ആയതു കൊണ്ട് കപ്പയും മീനും പിടിക്കാം എന്നോർത്തു. അപ്പോഴാണ് കള്ള് ഷാപ്പ് മനസ്സിലേക്കു വന്നത്. വൈനിനു പകരം മധുരക്കള്ള് കുറച്ചു വിളമ്പാം. അങ്ങനെ ഷാപ്പ് സെറ്റിട്ടു. ബന്ധുക്കൾ ചട്ടയും മുണ്ടും ഉടുത്തു വന്നു. ആകെ നാടൻ മട്ട്.

മധുരം വയ്പിൽ പെണ്ണിനും ചെറുക്കനും മധുരം കൊടുക്കണം. മീൻ കല്യാണത്തിൽ അത് ഒഴിവാക്കി പകരം കപ്പയും മീനും നൽകി. വൈൻ ടോസ്റ്റിനു പകരം മധുരക്കള്ള്. ബ്രൈഡൽ‌ ഷവറിന് കിരീടം വയ്ക്കാറുണ്ടല്ലോ, അതിനു പകരം ഓലമെടഞ്ഞ് കിരീടം.

ഇത്തരം ഇന്റിമേറ്റ് ഇവന്റുകളിൽ എന്തു പുതുമയും കൊണ്ടു വരാം. തൊട്ടടുത്ത ബന്ധുക്കളും ഏറ്റവും അടുത്ത കൂട്ടുകാരും മാത്രമായതുകൊണ്ട് എല്ലാവരും റിലാക്സ്ഡ് ആയിരിക്കും.

vibe-wedding-4

കാർണിവൽ കല്യാണം

ല്യാണം കൂടാൻ വരേണം എന്ന് സിനിമാപ്പാട്ടിലെ ഒരു വരിയാണ്. പക്ഷേ, ചെറുക്കനും പെണ്ണും സ്റ്റേജിൽ, അതിഥികൾ കാഴ്ചക്കാരും എന്നതൊക്കെ മാറി. ഇപ്പോ അതിഥികൾക്കും പല ആക്ടിവിറ്റികളും ചെയ്യാവുന്ന രീതിയിലാണ് പ്ലാനിങ്. ഉദാഹരണമാണ് കാർണിവൽ കല്യാണം.

കാർണിവൽ എങ്ങനെയാണോ അതുപോലെയാണ് കാർണിവൽ കല്യാണം ഒരുക്കുന്നത്. ഭക്ഷണം മുതൽ ഗെയിം സോൺ വരെ കളർഫുൾ ആയിരിക്കും. വലിയ ഒാഡിറ്റോറിയങ്ങളേക്കാൾ ഒാപ്പൺ ഏരിയയാണ് കാർണിവലിനു നല്ലത്.

ഗെയിമുകൾക്കായി ചെറിയ കൗണ്ടറുകൾ ഇടാം. ബലൂൺ ഷൂട്ടിങ്, റിങ് കൊണ്ടുള്ള വളയം എറിയ   ൽ തുടങ്ങി പലതരം ഗെയിമുകൾ ഉൾപ്പെടുത്താം. വലിയ പ്രിന്റ് എടുത്ത് നിലത്തൊട്ടിച്ചുപാമ്പും കോണിയും കളിക്കാം. പുലികളിക്കാരെ ഇറക്കാം.

‘‘മൾട്ടികളർ പ്രിന്റഡ് വസ്ത്രങ്ങൾ അണിയുന്നത് ഈ കല്യാണത്തിന് ഇണങ്ങും. വെകുന്നേരം നാലു മുതല്‍ പ്രോഗ്രാം തുടങ്ങുകയാകും നല്ലത്. നല്ല ഫോട്ടോയും വിഡിയോയും കിട്ടാൻ നല്ലത് സന്ധ്യയ്ക്ക് മുൻപുള്ള സമയമാണ്.’’ നിഖിൽ ഇവന്‍ഷ്യ പറയുന്നു. ഗെയിമുകൾ മാത്രമല്ല ഭക്ഷണത്തിലും കാർണിവൽ സ്വാഭാവം നിലനിർത്തണം. പോപ്പ് കോൺ കൗണ്ടർ, ചാട്ട് കൗണ്ടർ മുതൽ കുലുക്കി സർബത്തിന്റെ കൗണ്ടർ വരെ ഇടാം.

vibe-wedding-5