Thursday 07 March 2024 03:27 PM IST : By സ്വന്തം ലേഖകൻ

നൂറോളം സ്റ്റാളുകൾ... സൗജന്യപ്രവേശനം; വീട് പ്രദർശനം കണ്ണൂർ പൊലീസ് മൈതാനിയിൽ തുടങ്ങി

veedu-exhibition-kannur-inaguration-news-cover വനിത വീട് പ്രദർശനം കണ്ണൂർ‌ പൊലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

പല കടകൾ കയറിയിറങ്ങാതെ വീട് നിർമിക്കാൻ വേണ്ടതെല്ലാം ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ കണ്ടറിയാൻ അവസരം ഒരുക്കുന്ന വനിത വീട് പ്രദർശനം ഉദ്ഘാടനം ചെയ്തു. കണ്ണൂർ‌ പൊലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് ഉദ്ഘാടനം നിർവഹിച്ചത്. രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. പ്രവേശനം സൗജന്യം.

വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ. പണം പാഴാക്കാതെ മികച്ച വീടൊരുക്കാൻ സഹായിക്കുന്ന‌‌ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. എന്റെ കണ്ണൂർ വികസന സെമിനാർ, പഠനക്കളരി, ആർക്കിടെക്ചർ വിദ്യാർഥികൾക്കുള്ള മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വീടിന്റെ ഗെയ്റ്റ് മുതൽ മേൽക്കൂര വരെ നിർമിക്കാനാവശ്യമായ മുഴുവൻ ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ടാകും. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ ഓഫറുകളുമുണ്ട്. ഏറ്റവും പുതിയ ഡിസൈനിലുള്ള ടൈൽ, സാനിറ്ററിെവയർ എന്നിവയുടെ നീണ്ടനിരയുമായാണ് മുഖ്യ പ്രായോജകരായ സെറ പ്രദർശനത്തിനെത്തുന്നത്. ന്യൂ െജൻ റെയിൻ ഷവർ, പാട്ടു കേൾക്കാനും ബോഡി മസാജിങ്ങിനും സൗകര്യമുള്ള ബാത് ടബ് എന്നിവയൊക്കെ ഇവിടെ കാണാം.

veedu-exhibition-kannur-news-cover

ഏറ്റവും പുതിയ ഡിസൈനിൽ മോഡുലാർ അടുക്കള ഒരുക്കാൻ വേണ്ട മുഴുവൻ സേവനങ്ങളും പ്രദർശനത്തിൽ ലഭിക്കും. എലഗന്റ് ഇന്റീരിയർ, കിച്ചൻ കോൺസെപ്റ്റ്സ്, ക്രൊമാറ്റിക് സ്റ്റീൽ കിച്ചൻ, കാൾസ് കിച്ചൻ, ബി ഫിൽ ഇന്റീരിയേഴ്സ് എന്നിവയുടെ സ്റ്റാളുകളിൽ ചെറുതും വലുതുമായ മോഡുലാർ അടുക്കളകൾ കണ്ടറിയാം. വീടിന്റെ ഇന്റീരിയർ, ഫർണിച്ചർ എന്നിവ ഒരുക്കാനാവശ്യമായ സേവനങ്ങളും ഇവിടെ ലഭിക്കും.

തടിക്കു പകരം ഉപയോഗിക്കാവുന്ന സ്റ്റീൽ, ഫൈബർ വാതിലുകളുടെ നീണ്ട ശേഖരമാണ് പ്രദർശനത്തിലുള്ളത്. ഉറപ്പും ഈടുമുള്ള സ്റ്റീൽ വാതിൽ, ജനൽ എന്നിവയുടെ പുതിയ മോഡലുകളുമായാണ് ടാറ്റ പ്രവേശ്, ക്യുറാസ്, മെറ്റോവിൻ, ഹുവായ് എന്നിവ പ്രദർശനത്തിനെത്തുന്നത്. പുതിയ താരമായ ഡിജിറ്റൽ ഡബ്ല്യൂപിസി വാതിലുകൾ മാക് ഡോ യുപിവിസി വാതിലുകളുടെ നീണ്ടനിരയുമായി ടെക്നോവിനും പ്രദർശനത്തിനെത്തിയിട്ടുണ്ട്.

Veedu_Kochi_Web-banners_600-x-326

ഗവൺമെന്റ് സബ്സിഡിയോടെ സോളർ പവർ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ മുഴുവൻ സേവനങ്ങളും ലൂമിനസ്, വിഗാർഡ്, സ്പെക്ട്രം, അദാനി സ്റ്റാളുകളിൽ ലഭിക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സോളർ വാട്ടർഹീറ്റർ, ലൈറ്റ് തുടങ്ങിയവയും ഇവിടെ കണ്ടറിയാം.

വനിത വീട് മാസികയുടെ വരിക്കാരാകാനുള്ള അവസരവും പ്രദർശനത്തിലുണ്ട്. മനോരമ ബുക്സ് സ്റ്റാളിൽ വരിസംഖ്യ അടയ്ക്കുന്നവർക്ക് പ്രത്യേക നിരക്കിൽ വനിത വീട് സ്വന്തമാക്കാം. വനിത വീട് പ്രസിദ്ധീകരിച്ച ചെലവ് നിയന്ത്രിച്ച് വീടു പണിയാം എന്ന പുസ്തകം സമ്മാനമായും ലഭിക്കും.

ഐഐഎ കണ്ണൂർ സെന്ററിന്റെ നേതൃത്വത്തിലുള്ള കൺസൽറ്റേഷൻ ഡെസ്ക്കും പ്രദർശനത്തിലുണ്ട്. വീടുനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിദഗ്ധരായ ആർക്കിടെക്ടുമാർ മറുപടി നൽകും.

പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പാർക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.