Thursday 18 April 2024 11:38 AM IST : By സ്വന്തം ലേഖകൻ

'വിരാട് കോലിയാണ് എന്റെ ഹീറോ, വലിയ പ്രചോദനമായിരുന്നു'; സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാം റാങ്കുകാരിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

virat-kkkk7899

'വിരാട് കോലിയാണ് എന്റെ പ്രിയപ്പെട്ട കളിക്കാരന്‍. കോലി പ്രചോദനമായിരുന്നു. ഒരിക്കലും വിട്ടുകൊടുക്കാത്ത കോലിയുടെ ചിന്താഗതിയെ ഞാന്‍ ആരാധിക്കുന്നു...'- സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാം റാങ്ക് സ്വന്തമാക്കിയ പെണ്‍കുട്ടിയുടെ വാക്കുകളാണ് ഇപ്പോള്‍ തരംഗമാകുന്നത്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയതിന് ശേഷമുള്ള ഡൊനുരു അനന്യ റെഡ്ഡിയുടെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ഫലം എന്താവും എന്ന് ചിന്തിക്കാതെ ലക്ഷ്യത്തിലെത്താന്‍ വേണ്ടി കഠിനാധ്വാനം ചെയ്യണം..'- അനന്യ പറയുന്നു.

കോച്ചിങ് സെന്ററുകളെ ആശ്രയിക്കാതെ സെല്‍ഫ് സ്റ്റഡിയിലൂടെ സിവില്‍ സര്‍വീസ് എത്തിപ്പിടിച്ച വ്യക്തിയാണ് അനന്യ. നിരവധി കമന്റുകളാണ് അനന്യയുടെ വിഡിയോയ്ക്കടിയില്‍ വരുന്നത്. 'വിവേകമുള്ള ഏതൊരു വ്യക്തിയുടേയും ആരാധനാപാത്രമാണ് കോലി, രാജാവ് ജനങ്ങളെ പ്രചോദിപ്പിക്കും' എന്നാണ് ആരാധകരുടെ പ്രതികരണം. 

Tags:
  • Spotlight