Tuesday 12 March 2024 12:58 PM IST : By സ്വന്തം ലേഖകൻ

വഴിവിളക്കുകളായ വനിതകൾക്ക് ആദരവുമായി പുതുപ്പള്ളി റോട്ടറി ക്ലബ്

rotary-club-puthuppally റോട്ടറി ക്ലബ് പുതുപ്പള്ളി സംഘടിപ്പിച്ച വനിത ദിന പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തക സിസ്റ്റർ മേരിക്ക് ക്ലബ് പ്രസിഡന്റ് എവി മോഹനൻ ഉപഹാരം നൽകുന്നു. സെക്രട്ടറി ബിവിൻ വർഗീസ്, അനിത മോഹനൻ, മലയാള മനോരമ ചീഫ് സബ് എഡിറ്റർ രമ്യ ബിനോയ്, ട്രഷറർ ജിനു കെ പോൾ എന്നിവർ സമീപം

ജീവിതവഴിയിൽ വഴിവിളക്കുകളായി നിൽക്കുന്ന വനിതകൾക്ക് ആദരമേകി പുതുപ്പള്ളി റോട്ടറി ക്ലബ്. രാജ്യാന്തര വനിത ദിനത്തിൽ സംഘടിപ്പിച്ച പരിപാടി പോരാളികളായ ഓരോ വനിതകൾക്കുമുള്ള അർഹിക്കുന്ന ആദരം കൂടിയായി.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തർ സംബന്ധിച്ച ചടങ്ങിൽ ജീവകാരുണ്യ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വം സിസ്റ്റർ മേരിയെ ആദരിച്ചു. സമൂഹത്തിലെ അശരണരായവർക്കു വേണ്ടി പ്രവർത്തിക്കുന്ന ക്യാമിൽ സദന്റെ ഡയറക്ടറാണ് സിസ്റ്റർ മേരി. റോട്ടേറിയൻ ജീന ജേക്കബ് സിസ്റ്റർ മേരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ മലയാള മനോരമ ചീഫ് സബ് എഡിറ്ററും എഴുത്തുകാരിയുമായ രമ്യ ബിനോയ് വനിത ദിന സന്ദേശം നൽകി.

പുതുപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് എവി മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിവിൻ വർഗീസ്, ട്രഷറർ ജിനു കെ പോൾ, റൊട്ടേറിയൻ അനിത മോഹനൻ, ഡോ. സുരമ്യ മത്തായി, ഹണി ജിനു, ജൂബി ജഗൻ, ഡോ. ശോശാമ്മ വർഗീസ്. ഡോ. സെലിൻ സാമുവൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അംഗങ്ങൾ അണിനിരന്ന കലാപരിപാടികളും സംഘടിപ്പിച്ചു.