Wednesday 17 January 2024 10:02 AM IST : By ഡോ. പ്രഭാവതി

ഇഷ്ടങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് ബോറടിക്കു കാരണം... കുട്ടികൾ സ്കൂളിൽ പോകുമ്പോൾ നിങ്ങളുടെ മീ ടൈം ആരംഭിക്കുന്നു

lon

കുഞ്ഞുങ്ങൾ സ്കൂളിൽ േപാകാൻ തുടങ്ങുമ്പോൾ അതുവരെ അവരുെട കൂടെ തന്നെ സദാസമയവും ചെലവഴിച്ച്, അവർക്കു വേണ്ടി എല്ലാം െചയ്തുകൊടുത്തിരുന്ന അമ്മമാർക്ക് േബാറടിക്കുമോ?

∙ വാസ്തവത്തിൽ ബോറടിക്കേണ്ടതില്ല. കുഞ്ഞ് ജനിച്ച് 3, 4 വയസ്സാകുന്നതുവരെ, പ്രത്യേകിച്ച് ഇന്നത്തെ അണുകുടുംബത്തിൽ ഒന്നിനും സമയം കിട്ടാതെ നെട്ടോട്ടമോടിക്കൊണ്ടിരുന്ന അമ്മമാർ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ തുടങ്ങുമ്പോൾ റിലാക്സ് ചെയ്യുകയല്ലേ വേണ്ടത്? പക്ഷേ പലരും ഒന്നും െചയ്യാനില്ല, ഒരുപാട് സമയം ബോറടിക്കുന്നു എന്ന് പറയാറുണ്ട്.

∙ ഇതിൽ പ്രധാന കാരണം സ്വന്തം ഇഷ്ടങ്ങളെ, തിരിച്ചറിയാതെ പോകുന്നതാണ്. ഇഷ്ടമില്ലാത്ത പലതും െചയ്യേണ്ടിവരാം. പക്ഷേ ഇഷ്ടമുള്ളത്, ആസ്വദിക്കുന്നത് എന്താണെന്ന് കണ്ടുപിടിക്കുക. അവയ്ക്കു ഒരു ലിസ്റ്റ് ഉണ്ടാക്കുക.

∙ ഒരു ആക്ടിവിറ്റി ഷെഡ്യൂൾ ഉണ്ടാക്കുക. വീട്ടുകാര്യങ്ങളുെട ഇടയ്ക്കു സ്വന്തം അഭിരുചിയ്ക്കനുസരിച്ച് െചയ്യാനുള്ള കാര്യങ്ങൾ കൂടി േകാർത്തിണക്കുക.

∙ കുട്ടികളുമായി തിരക്കിലായിരുന്ന സമയത്ത് മാറ്റിവെച്ച് സ്വന്തം േഹാബികൾ െപാടിതട്ടിയെടുക്കുക. വായന, ചിത്രരചന, സംഗീതം, സിനിമ, ഉദ്യാനപാലനം, തയ്യൽ.. അങ്ങനെ നിങ്ങൾ സമയക്കുറവ് മൂലം മാറ്റിവച്ച കാര്യങ്ങൾ െചയ്യാൻ ശ്രമിക്കുക.

∙ പുതിയതായി എന്തെങ്കിലും നിങ്ങളുെട അഭിരുചിക്കനുസരിച്ച് പഠിക്കാൻ തുടങ്ങാം. പാട്ട്, ഡാൻസ്, ചിത്രരചന തുടങ്ങിയവ. ഇതിന് വയസ്സ് ഒരു പ്രതിബന്ധമല്ല എന്ന് ഒാർക്കുക.

∙ കുട്ടികൾ സ്കൂളിൽ േപായി കഴിഞ്ഞാൽ അൽപസമയം റിലാക്സ് െചയ്യുക. സ്വന്തം ശാരീരികാരോഗ്യം (എണ്ണതേച്ചു കുളി േപാലുള്ളവ), മാനസികാരോഗ്യം (േയാഗ, ധ്യാനം തുടങ്ങിയവ) ആക്ടിവിറ്റി ഷെഡ്യൂളിൽ േചർക്കാം.

∙ അന്നന്നു െചയ്തു തീർക്കാൻ െചറിയ ടാസ്കുകളുെട ഒരു ലിസ്റ്റ് തയാറാക്കുക. െചയ്തു തീരുമ്പോൾ സ്വയം പ്രോത്സാഹിപ്പിക്കുക.

∙ ദിവസത്തിന്റെ അവസാനം നിങ്ങൾ െചയ്ത കാര്യങ്ങൾ ഭർത്താവുമായി പങ്കിടുക. അവരുെട പ്രോത്സാഹനം നിങ്ങളെ വീണ്ടും വീണ്ടും മോട്ടിവേറ്റ് െചയ്യും.

∙ പുതിയ സുഹൃത്തുക്കളെ അല്ലെങ്കിൽ വിട്ടുപോയ സുഹൃത്ത് ബന്ധങ്ങളെ െപാടിതട്ടി എടുക്കുക. നല്ല കൂട്ടായ്മകളിൽ ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ െചയ്യുക.

∙ സ്വന്തം സന്തോഷത്തിന്റെ താക്കോൽ നമ്മുെട കയ്യിലാണെന്ന് മറക്കാതിരിക്കുക. എപ്പോഴും മനസ്സും ശരീരവും ശുചിയായി സൂക്ഷിക്കുക.

േഡാ. െക. എസ്. പ്രഭാവതി

പ്രഫ & െഹഡ്, സൈക്യാട്രി വിഭാഗം

ഗവ. മെഡിക്കൽ േകാളജ്, േകാഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips