തലച്ചോറിൽ പല തരത്തിലുള്ള മുഴകൾ വളരാറുണ്ട്. ഇവയുടെ സ്വഭാവം ഓരോരുത്തരിലും ഓരോ രീതിയിലായിരിക്കും. വളരുന്ന വലിയ മുഴകളും തികച്ചും അപകടരഹിതമായ, ഒട്ടും തന്നെ വളരാത്ത അൽപ്പം പോലും രോഗലക്ഷണമുണ്ടാക്കാത്ത മുഴകളും ഉണ്ട്. രോഗിയുടെ പ്രായത്തിനനുസരിച്ച് പല പ്രായത്തിലും പല തരത്തിലുള്ള മുഴകളാണ് തലച്ചോറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു തലവേദന വന്നാൽ പോലും ട്യൂമർ സംശയിക്കുന്നവരുണ്ട്.തലച്ചോറിൽ പല തരത്തിലുള്ള മുഴകൾ വളരാറുണ്ട്. ഇവയുടെ സ്വഭാവം ഓരോരുത്തരിലും ഓരോ രീതിയിലായിരിക്കും. വളരുന്ന വലിയ മുഴകളും തികച്ചും അപകടരഹിതമായ, ഒട്ടും തന്നെ വളരാത്ത അൽപ്പം പോലും രോഗലക്ഷണമുണ്ടാക്കാത്ത മുഴകളും ഉണ്ട്. രോഗിയുടെ പ്രായത്തിനനുസരിച്ച് പല പ്രായത്തിലും പല തരത്തിലുള്ള മുഴകളാണ് തലച്ചോറിൽ പ്രത്യക്ഷപ്പെടുന്നത്.
ഒരു തലവേദന വന്നാൽ പോലും ട്യൂമർ സംശയിക്കുന്നവരുണ്ട്. തലവേദന മുഴകളുടെ പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ്. എല്ലാ മുഴകൾ ഉള്ളവർക്കും ഏതെങ്കിലും ഒരു ഘട്ടത്തിൽ തലവേദന അനുഭവപ്പെടാറുണ്ട്. അസുഖം വളരെ മൂർച്ഛിച്ച ഘട്ടത്തിൽ അനുഭവപ്പെടുന്ന തലവേദന ഉഗ്രമായതും വിട്ടുമാറാത്തതുമാണ്. ഇത്തരത്തിലുള്ള തലവേദന വന്നു കഴിഞ്ഞാൽ അസുഖത്തിന് പരിഹാരം കാണുന്നതുവരെ തലവേദന നീണ്ടു നിൽക്കും. ഉറക്കം തടസ്സപ്പെടുത്തുന്ന രീതിയിൽ അതിതീവ്രമായിരിക്കും വേദന.
എല്ലാ തലവേദനകളും ട്യൂമറിന്റെ തലവേദനയാണ് എന്നുള്ള തെറ്റിധാരണ വേണ്ട. ബഹുഭൂരിപക്ഷവും അല്ലാതെയുള്ള തലവേദനകളാണ്. മാത്രമല്ല തലവേദന മാത്രമായി പ്രത്യക്ഷപ്പെടുന്ന മുഴകളും അപൂർവ്വമാണ്. സാധാരണ ഗതിയിൽ തലയിൽ മുഴ പ്രത്യക്ഷപ്പെടുമ്പോൾ അത് കൈവേദനയോ, കൈയ്ക്കു ബലക്കുറവോ, കാലിനു ബലക്കുറവോ, അല്ലെങ്കിൽ കോങ്കണ്ണായോ, വിഴുങ്ങാനുള്ള പ്രയാസമായോ ഒക്കെയുള്ള രോഗലക്ഷണങ്ങൾ എന്തെങ്കിലും അതിനോടൊപ്പം ഉണ്ടാകും. മറ്റു ലക്ഷണങ്ങൾ തുടങ്ങി മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞിട്ടായിരിക്കും മുഴ കാരണമുള്ള തലവേദന കാണുന്നത്. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ടു വരുന്ന തലവേദന, മുഴയുടെ തലവേദന ആകാനുള്ള സാധ്യത വളരെ കുറവാണ്.
കുറച്ചു സമയം മാത്രം വന്നുപോകുന്ന തലവേദന, തലവേദന വന്നു ഏതാനും മണിക്കൂറുകൾ കൊണ്ട് അത് മാറി വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും വരുകയും ചെയ്യുന്നു. അങ്ങനെ വിട്ടുവിട്ടു വരുന്ന തലവേദന മുഴയുടെ തലവേദന ആകാനുള്ള സാധ്യത വളരെ കുറവാണ്. ചുരുക്കി പറഞ്ഞാൽ തലവേദന, മുഴയുടെ ഒരു ലക്ഷണമാണെങ്കിലും തലവേദനക്കാരിൽ അപൂർവ്വമായി മാത്രമേ തലയിൽ മുഴകൾ ഉണ്ടായിരിക്കുകയുള്ളൂ.
ഡോ. റോബര്‍ട്ട് മാത്യു
ചീഫ് ന്യൂറോളജിസ്റ്റ്, മറവിരോഗ വിദഗ്ധൻ
അനുഗ്രഹം ന്യൂറോകെയര്‍,
തിരുവനന്തപുരം