Wednesday 17 April 2024 05:15 PM IST : By സ്വന്തം ലേഖകൻ

ഉരുകുന്ന ചൂടില്‍ ഉള്ളം തണുപ്പിക്കാന്‍ ഈ പഴച്ചാറുകള്‍...

drinks4445

ശരീരത്തെ പൊള്ളിക്കുന്ന വേനൽക്കാലം. ഈ ചൂടുകാലത്തു ശരീരവും മനസ്സും തണുപ്പിക്കാൻ ഏറ്റവും അ നുയോജ്യം പാനീയങ്ങളാണ്. വളരെ എളുപ്പം തയാറാക്കാവുന്ന, ആരോഗ്യകരമായ പാനീയങ്ങളുെട റെസിപ്പിക ൾ ഇതാ :

പോംഗ്രനേറ്റ് സ്പ്രൈറ്റ്സർ

ചേരുവകൾ

അധികം പുളിയില്ലാത്ത
മാതളനാരങ്ങ- രണ്ട് എണ്ണം

കസ്ക്/സബ്ജ സീഡ് വെള്ളത്തിൽ കുതിർത്തത്- ഒരു ടീസ്പൂൺ

നാരങ്ങാ നീര്- ഒരു ടീസ്പൂൺ

പച്ചമുളക്- ഒരെണ്ണം

നന്നാറി സിറപ്പ്- രണ്ട് ടീസ്പൂൺ

ഉപ്പ്- ഒരു നുള്ള്

ഐസ് ക്യൂബ്- അഞ്ച് എണ്ണം

തണുത്ത വെള്ളം / സോഡÐ
ആവശ്യത്തിന്

റോസ് സിറപ്പ്- ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

മാതളനാരങ്ങയുെട ജൂസിലേക്കു നാരങ്ങാനീര്, നന്നാറി സിറപ്പ്, റോസ് സിറപ്പ് , പച്ചമുളക്, ഉപ്പ്, സബ്ജ സീഡ് എന്നിവ നന്നായി യോജിപ്പിച്ചശേഷം ഐസ് ക്യൂബും വെള്ളം / സോഡ ചേർത്തു യോജിപ്പിക്കുക.

കുക്കുമ്പർ മിന്റ് ജൂസ്

ചേരുവകൾ

സാലഡ് കുക്കുമ്പർ- 200 ഗ്രാം

ഇഞ്ചി നീര്- രണ്ട് ടീസ്പൂൺ

പുതിനയില- 20 ഗ്രാം

നാരങ്ങാനീര്- ഒന്നര ടീസ്പൂൺ

പഞ്ചസാര- അഞ്ച് ടേബിൾസ്പൂൺ

ഉപ്പ്- കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

ചെറുതായി മുറിച്ച സാലഡ് കുക്കുമ്പറിൽ ഇഞ്ചിനീര്, പുതിനയില, നാരങ്ങാ നീര്, പഞ്ചസാര, ഉപ്പ് എന്നീ ചേരുവകളും ചേർത്ത് മിക്സി ജാറിലിട്ട് കുറച്ചു വെള്ളവും ചേർത്ത് അരയ്ക്കുക. ഐസ് ആവശ്യമെങ്കിൽ ഉപയോഗിക്കാം.

ഗ്രേപ് ലെമണേഡ്

ചേരുവകൾ

നാരങ്ങാ ഇല- രണ്ട് എണ്ണം

പുതിനയില- കുറച്ച്

പഞ്ചസാര- രണ്ട് ടേബിൾസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

കുരു ഇല്ലാത്ത കറുത്ത മുന്തിരി-
അഞ്ച് എണ്ണം

സോഡ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

മേൽ പറഞ്ഞ ചേരുവകൾ എല്ലാം ഒരുമിച്ച് മിക്സിയിൽ അടിച്ച് ഐസ് ക്യൂബും വെള്ളം / സോഡ ചേർത്ത് ഉപയോഗിക്കാം.

ഗ്രീൻ മാംഗോ കൂളർ

ചേരുവകൾ

ഇടത്തരം വലുപ്പമുള്ള പച്ച മാങ്ങ
ചെറുതായി അരിഞ്ഞത്- ഒരെണ്ണം

പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ

ഉപ്പ്- കാൽ ടീസ്പൂൺ

പുതിനയില- 20 ഗ്രാം

തയാറാക്കുന്ന വിധം

ഈ ചേരുവകൾ മിക്സിയിൽ ഇട്ട് കുറച്ചു വെള്ളം ചേർത്തു നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് ഐസ് ക്യൂബും ചേർത്ത് ഉപയോഗിക്കാം.

സ്മൂത്തി

ചേരുവകൾ

കശുവണ്ടി/ നിലകടല / വാൾനട്ട്- 20 ഗ്രാം

ഈന്തപ്പഴം- മൂന്ന് എണ്ണം

സീസണൽ പഴങ്ങൾ (ആപ്പിൾ/ പപ്പായ /മാങ്ങ / തണ്ണിമത്തൻ)- 100 ഗ്രാം

തൈര്- 100 എംഎൽ

കറുവപട്ട / ഗ്രാംപൂ / ഏലയ്ക്ക-
രണ്ട് എണ്ണം

ചിയാ / ഫ്ലാക്സ് സീഡ്- 10 ഗ്രാം

തേൻ- രണ്ടു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഇല എല്ലാം ചേർത്തു നന്നായി യോജിപ്പിച്ച് അരച്ച് ഉപയോഗിക്കുക.

ഡോ. രമ്യാ പോൾ

കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്

കാരിത്താസ് ഹോസ്പിറ്റൽ

കോട്ടയം

Tags:
  • Daily Life
  • Manorama Arogyam