Saturday 09 December 2023 03:12 PM IST : By സ്വന്തം ലേഖകൻ

മാമോദീസ കാലം തൊട്ടേ ‘അഭിനയിച്ച്’ കുഞ്ഞു സെറ; നാലര വയസ്സില്‍ മോഡലിങ് രംഗത്ത് താരമായി ഈ കൊച്ചുമിടുക്കി!

serah-1

മാമോദീസ കാലം തൊട്ടേ അഭിനയത്തോട് വലിയ അഭിനിവേശമായിരുന്നു കുഞ്ഞു സെറയ്ക്ക്. സെറയെ ക്യാമറയ്ക്ക് മുൻപിൽ കാണുന്നവർക്കും ഇത് വ്യക്തം. അച്ഛന്റെയും അമ്മയുടെയും കുസൃതിക്കുടുക്കയായി നടക്കുമ്പോഴും ഇരുത്തം വന്ന നടിയായി സെറ ക്യാമറയ്ക്ക് മുൻപിലെത്തും. ഏത് പോസും സെറയ്ക്ക് അനായാസം. ചെറുപ്രായത്തില്‍ തന്നെ മോഡലിങ് രംഗത്ത് താരമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

seraha6

തൃശൂർ മാള സ്വദേശി സനീഷിന്റെയും സിജിയുടെയും നാലര വയസ്സുള്ള മകൾ സെറ ആണ് ഇപ്പോൾ മോഡലിങ് രംഗത്തെ രാജകുമാരി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി പരസ്യചിത്രങ്ങളിൽ സെറ അഭിനയിച്ചു. മകളുടെ പേരിൽ മാതാപിതാക്കൾ ചേർന്ന് ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.  

seraha4

തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് തുടങ്ങിയവാണ് സെറ അഭിനയിച്ച പരസ്യചിത്രങ്ങൾ. ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും ഈ കുഞ്ഞ് അഭിനേത്രിയ്ക്ക് നിരവധി ആരാധകരാണുള്ളത്. 2021 ലെ ഫാഷൻ ഫ്ലയിംസ് അവാർഡും 2023 ലെ പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ മികച്ച ബാലപ്രതിഭ അവാർഡും സെറ കരസ്ഥമാക്കിട്ടുണ്ട്.

seraha5

കേരളത്തിലെ 169 ഓളം ഓൺലൈൻ സൈറ്റുകളിലാണ് സെറയുടെ വിശേഷങ്ങൾ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളത്. മൂന്നു മില്യൺ വ്യൂസ് സോഷ്യൽ മീഡിയോ കവറേജാണ് ഇതിനോടകം ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിട്ടുള്ളത്. യുഎസ്എ, കാനഡ, യുകെ, ഫ്രാൻസ്, ദുബായ്, സൗദി, ഒമാൻ, ബഹ്റിൻ എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സൈറ്റുകൾ, നിരവധി മാഗസിനുകൾ, മറ്റു പ്രൊഡക്ഷൻ കമ്പനികൾ ഇങ്ങനെ നീളുന്നു സെറയുടെ ചിത്രങ്ങൾ മോഡൽ ആക്കിയവരുടെ പട്ടിക. യൂണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ് സെറ. 

seraha3

സിനിമകളോടും വലിയ സ്‌നേഹമാണ് സെറയ്ക്ക്. സെറയുടെ ഉയർച്ചയ്ക്കായി എല്ലാ പിന്തുണയും നൽകി സനീഷും സിജിയും ഒപ്പമുണ്ട്. സെറയ്ക്ക് മാത്രമല്ല, മകളെ പോലെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ ബാല്യങ്ങൾക്കും പ്രചോദനമാകുകയാണ് പ്രൊഡക്ഷൻ കമ്പനിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സനീഷും സിജിയും പറയുന്നു. സിനിമാ മേഖലയിൽ മുന്നോട്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് നിർമ്മാണ കമ്പനി ആരംഭിച്ചതെന്നും സനീഷ് പറയുന്നു. 

seraha2
Tags:
  • Mummy and Me