Monday 04 December 2023 04:06 PM IST : By സ്വന്തം ലേഖകൻ

ഏവർക്കും ഇഷ്ടപ്പെടും രുചി, തയാറാക്കാം ചോക്‌ലെറ്റ് ഡേറ്റ്സ് ഫ‍ജ്!

dates fudge

ചോക്‌ലെറ്റ് ഡേറ്റ്സ് ഫ‍ജ്

1.ഈന്തപ്പഴം – ഒരു കപ്പ്

ചൂടുവെള്ളം – പാകത്തിന്

2.നെയ്യ് – രണ്ടു വലിയ സ്പൂൺ

3.ബദാം, പിസ്ത – ആറു വലിയ സ്പൂൺ

4.കറുവാപ്പട്ട പൊടിച്ചത് – ഒ‌രു നുള്ള്

കൊക്കോ പൗഡർ – ഒരു വലിയ സ്പൂൺ

പോപ്പി സീഡ്സ് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഈന്തപ്പഴം ചൂടുവെള്ളത്തിൽ 20 മിനിറ്റു കുതിർത്ത് മിക്സിയിൽ അരച്ചു മാറ്റി വയ്ക്കുക.

∙പാനിൽ നെയ്യു ചൂടാക്കി മൂന്നാമത്തെ ചേരുവ വറുത്തെടുക്കണം.

∙ഇതിലേക്കു നാലാമത്തെ ചേരുവയും അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴവും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് പാനിൽ നിന്നും വിട്ടു വരുന്ന പരുവത്തിൽ വാങ്ങുക.

∙ഇതു മയം പുരട്ടിയ പാത്രത്തിൽ നിരത്തി മുകളിൽ കസ്കസ് വിതറി മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വിളമ്പാം.