Monday 11 December 2023 04:09 PM IST : By സ്വന്തം ലേഖകൻ

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കഴിക്കാം ഈ ഹെൽതി ചിക്കൻ സാലഡ്!

saladdddd

ഹെൽതി ചിക്കൻ സാലഡ്

1.ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം

2.ഒലിവ് ഓയിൽ – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഗാര്‍ലിക് പൗഡർ – ഒരു ചെറിയ സ്പൂൺ

ഒറിഗാനോ – അര ചെറിയ സ്പൂൺ

ഡ്രസ്സിങ്ങിന്

3.കട്ടത്തൈര് – മുക്കാൽ കപ്പ്

ചില്ലി സോസ് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

വെള്ളം – പാകത്തിന്

സാലഡിന്

4.ലെറ്റൂസ് – കാൽ കിലോ

തക്കാളി, അരിഞ്ഞത് – ഒരു കപ്പ്

സാലഡ് കുക്കുമ്പര്‍, അരിഞ്ഞത് – ഒരു കപ്പ്

സവാള – ഒന്ന്, അരിഞ്ഞത്

ഫെറ്റ ചീസ് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർ‌ത്തു യോജിപ്പിച്ച് അൽപം എണ്ണയൊഴിച്ചു വറുക്കണം.

∙ഇത് അരയിഞ്ചു വലുപ്പമുള്ള കഷണങ്ങളാക്കി അരിഞ്ഞു വയ്ക്കുക.

∙ഡ്രസ്സിങ് തയാറാക്കാൻ മൂന്നാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിക്കുക.

∙ഒരു ബൗളിൽ നാലാമത്തെ ചേരുവയും ചിക്കനും ചേർത്തു യോജിപ്പിക്കുക.

∙ഇതിനു മുകളിൽ ഡ്രസ്സിങ് ഒഴിച്ചു കുടഞ്ഞു യോജിപ്പിച്ചു വിളമ്പാം.