Tuesday 10 October 2023 04:23 PM IST : By സ്വന്തം ലേഖകൻ

ഇനി രാവിലെ എന്തെളുപ്പം, ഹെൽതി ടേസ്‌റ്റി റവ ദോശ!

rava

റവ ദോശ

1.റവ – ഒരു കപ്പ്

തൈര് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

2.എണ്ണ – ഒരു വലിയ സ്പൂൺ

3.കടുക് – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

5.കാരറ്റ്, ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

കാബേജ്, പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

6.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

7.എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.

∙സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റണം.

∙പൊടികൾ ചേർത്തു മൂപ്പിച്ചു പച്ചമണം മാറുമ്പോൾ വാങ്ങുക.

∙തണുക്കുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ ചേർത്തു യോജിപ്പിക്കുക.

∙പാകത്തിനു വെള്ളം ചേർത്തു ഇഡ്ഡലി മാവിന്റെ അയവിൽ യോജിപ്പിക്കുക.

∙തവ ചൂടാക്കി എണ്ണ തടവി മാവു കോരിയൊഴിച്ചു ചെറുതായി പരത്തി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കാം.