Tuesday 01 August 2023 03:41 PM IST : By സ്വന്തം ലേഖകൻ

സോയ കൊണ്ടു രുചിയൂറും ചായക്കടി, ഞൊടിയിടയിൽ തയാറാക്കാം!

soya

സോയ ബോൾസ്

1.സോയ ചങ്ക്സ് – 100 ഗ്രാം

2.ചൂടുവെള്ളം – പാകത്തിന്

3.പൊട്ടുകടല – ഒരു കപ്പ്

പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ

വറ്റൽമുളക് – ആറ്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – രണ്ട്

4.പച്ചമുളക് – രണ്ട്

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – അഞ്ച് അല്ലി

5.മല്ലിയില, അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙സോയ ചങ്ക്സ് ചൂടുവെള്ളത്തിൽ അരമണിക്കൂർ കുതിർത്തു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മിക്സിയിൽ പൊടിച്ചു വയ്ക്കണം.

∙കുതിർത്ത സോയ ചങ്ക്സ് നന്നായി പിഴിഞ്ഞു നാലാമത്തെ ചേരുവ ചേർത്ത് അരച്ചെടുക്കണം. ഒരുപാട് അരഞ്ഞു പോകരുത്.

∙ഒരു ബൗളിൽ സോയ ചങ്ക്സ് മിശ്രിതവും പൊടിച്ചു വച്ച കൂട്ടും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ വറുത്തു കോരാം.