Monday 29 April 2024 04:47 PM IST

അപാര രുചിയിൽ ചിക്കൻ റോസ്‌റ്റ്, ചപ്പാത്തിക്കും ചോറിനും ഒപ്പം കിടിലൻ!

Merly M. Eldho

Chief Sub Editor

chickkkkkkknnnn

ചിക്കൻ റോസ്‌റ്റ്

1.ചിക്കൻ – ഒരു കിലോ

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ചിക്കൻ മസാല – ഒരു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

‌ കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

3.വെളിച്ചെണ്ണ – അരക്കപ്പ്

4.വറ്റൽമുളക് – അഞ്ച്–ഏഴ്

പിരിയൻ മുളക് – പത്ത്

കറിവേപ്പില – മൂന്നു തണ്ട്

5.തേങ്ങാക്കൊത്ത് – കാൽ കപ്പ്

6.വെളുത്തുള്ളി, അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചി, അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

7.സവാള – രണ്ട്–മൂന്ന്, പൊടിയായി അരിഞ്ഞത്

‌8.തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്

9.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

10.നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ കരിഞ്ഞു പോകാതെ വറുത്തു കോരി പൊടിച്ചു വയ്ക്കണം.

∙ഇതേ എണ്ണയിൽ ചിക്കൻ മുക്കാൽ വേവിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ബാക്കി എണ്ണയിൽ തേങ്ങാക്കൊത്ത് വഴറ്റണം.

∙ആറാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു നന്നായി വഴറ്റുക.

∙കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളിയും ചേർത്തു വഴറ്റി വെന്തു വരുമ്പോൾ പൊടികൾ ചേർക്കണം.

∙പൊടികളുടെ പച്ചമണം മാറുമ്പോൾ വറുത്തുവച്ചിരിക്കുന്ന ചിക്കനും പൊടിച്ച മസാലയും ചേർത്തിളക്കി വരട്ടി വാങ്ങാം.